പാലക്കാട്: വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തി ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഇവരുടെ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിന് ഫോളോവേഴ്സുള്ള 'ഫിനിക്സ് കപ്പിൾസി'നെ മറയാക്കിയാണ് പ്രതികൾ ഹണിട്രാപ്പ് നടത്തിയത്. ​ഗോകുൽ ദീപു, ഭാര്യ ദേവു, പാലാ സ്വദേശി ശരത് (24), തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവരെ കൂടാതെ രണ്ട് പേർ കൂടി അറസ്റ്റിലായതായാണ് പോലീസ് നൽകുന്ന വിവരം. കേസുമായോ അന്വേഷണവുമായോ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകാൻ പോലീസ് തയാറല്ല. ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത്, റോഷിത്ത് എന്നിവരെയാണ് പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ദമ്പതികൾ ഉൾപ്പെടെയുള്ള പ്രതികളെ സഹായിച്ചതിനാണ് ഇന്ദ്രജിത്തിനെയും റോഷിത്തിനെയും പിടികൂടിയത്. ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങളുടെ തട്ടിപ്പാണ് സംഘം നടത്തുന്നത്. ഇവർക്ക് കൂടുതൽ പേർ സഹായം ചെയ്തിട്ടുണ്ടോ എന്നൊക്കെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. പിന്നീട് ഫിനിക്സ് കപ്പിൾസിലെ ഗോകുൽ ദീപുവിൻ്റെ ഭാര്യ ദേവു ഇടപാടുകാരുമായി സമൂഹമാധ്യമങ്ങളിൽ ബന്ധം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.


Also Read: മീശക്കാരൻ എന്ന വൻമരം വീണു, ഇനി ഫീനിക്സ് കപ്പിൾ; റീൽസും റിയാലിറ്റിയും


 


ശരത് ആണ് കേസിലെ പ്രധാന പ്രതി. ശരത് ആണ് സമൂഹമാധ്യമങ്ങളിലൂടെ തട്ടിപ്പിനായി ആളുകളെ കണ്ടെത്തുന്നത്. പിന്നീട് ദേവു ഇടപാടുകാരുമായി സമൂഹമാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയിരുന്നത്. വളരെ തന്ത്രപൂർവമാണ് ഇരിങ്ങാലക്കുടയിലെ വ്യവസായിയെ പ്രതികൾ കുടുക്കിയത്. വ്യാജ ഫേസ്ബുക്ക് ഐഡിയും സിം കാർഡും ഉപയോഗിച്ചായിരുന്നു പ്രതികളുടെ തട്ടിപ്പ്. ദേവു തൻ്റെ റീൽസ് വീഡിയോകൾ വ്യവസായിക്ക് അയച്ച് നൽകി അയാളെ വിശ്വാസത്തിലെടുത്തു. ദേവുവിൻ്റെ വീഡിയോകളും സംസാരശൈലിയുമാണ് വ്യവസായിയെ ആകർഷിച്ചത്. പിന്നീട് യാക്കരയിലെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പിനിരയാക്കിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.