ഡബ്സ്മാഷും മൂസിക്കലിയും തുടങ്ങി ടിക്ടോക്കുമെത്തിയതോടെയാണ് ഇന്ത്യയിലാകെ സോഷ്യൽ മീഡിയ താരം പദവി വലിയ ഒരു കണക്കിലേക്ക് ഉയർന്നത്. ഇപ്പോൾ ഇവരെ റീൽസ് താരമെന്നാണ് അറിയപ്പെടുന്നത്, പ്രൊഫഷ്ണലായി ഇൻഫ്ലുവെൻസർ എന്നും പറയും. നേരത്തെ യുട്യൂബിലോ ഫേസ്ബുക്കിലോ മറ്റുമായി അൽപം വലിയ ക്യാൻവാസിൽ ആരംഭിക്കുന്ന ചാനലുകൾ സോഷ്യൽ മീഡിയ താരങ്ങളുണ്ടായിരുന്ന മാർക്കറ്റിൽ ഇന്ന് അവരെ തട്ടിട്ട് നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഏത് പുതിയ മേഖല വന്നാലും അതിലൂടെ തട്ടിപ്പ് നടത്താമെന്ന് ചിന്തിക്കുന്നവർ സ്വഭാവികമായിയുണ്ടാകും. അതിനെയാണ് കാണുന്ന പ്രേക്ഷകനെ വീഡിയോ ഉണ്ടാക്കുന്ന നിർമാതാവ് അവർ പോലും അറിയാതെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുപോകുന്നത് എന്ന പറയുന്നത്.
പാരലെൽ വേൽഡ്
'വിനോദയാത്ര' എന്ന സിനിമയിൽ മീര ജാസ്മിൻ അവതരിപ്പിക്കുന്ന കഥാപാത്രം ദിലീപിനോട് ചോദിക്കുന്നുണ്ട് ഒരു കിലോ അരിക്കെത്രയാണ്? എന്ന് തുടങ്ങിയ ഒരു സാധാരണക്കാരന് അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങളെ കുറിച്ച് നായിക നായകനോട് ചോദിക്കുമ്പോൾ അതിനുത്തരമില്ലാതെ നിൽക്കുന്ന ദിലീപിലൂടെ സംവിധായകൻ പറയാൻ ശ്രമിക്കുന്നത് കാലത്തിന് മുമ്പെ സഞ്ചരിച്ച ഒരു പാരലെൽ വേൾഡിന്റെ (സമാന്തരമായ ലോകം) അവസ്ഥയെ കുറിച്ചാണ്.
ഇന്നത്തെ പാരലെൽ വേൾഡ്, എല്ലാരെയുമല്ല എന്നാലും ഉണ്ട്. കലിപ്പനും കാന്താരിയും കേരളം കത്തിക്കാൻ പോയവരും മേക്ക് എ സീനും തുടങ്ങി പാരലെൽ വേൾഡിൽ മാത്രം ജീവിക്കുന്ന വലിയൊരു വിഭാഗമിന്നുണ്ട്. അവർക്ക് ഇന്നത്തെ പെട്രോളിന്റെ വിലയോ അരിയുടെ എണ്ണയുടെ വിലയോ വലിയ കാര്യമല്ല. കാരണം അവർക്ക് ലഭിക്കുന്ന ഫോളോവേഴ്സും വ്യൂവ്സും ലൈക്കുമാണ് പ്രാധാന്യം എന്ന തന്നെ പറയാം. അല്ലെങ്കിൽ വിസ്മയ കേസിലെ പ്രതിയായ കിരൺ കുമാറിനെ എംവിഡി എന്ത് ചെയ്തു എന്ന് ചോദിച്ചുകൊണ്ട് ആ പെൺകുട്ടി വരില്ലായിരുന്നു.
ALSO READ : Rape case: പണം വാങ്ങി ഭാര്യയെ പീഡിപ്പിക്കാൻ അവസരമൊരുക്കി; ഭർത്താവ് അറസ്റ്റിൽ
റീൽസും റിയാലിറ്റിയും
2021ൽ ടിക്ടോക് താരം അമ്പിളി എന്ന വിഘ്നേഷ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കേസിൽ അറസ്റ്റിലായിരുന്നു (പിന്നീട് ജ്യമത്തിലിറങ്ങി കേസ്സെല്ലാം ഒത്ത് തീർപ്പാക്കിയെന്നാണ് റിപ്പോർട്ട്). റീൽസിലൂടെ പരിചയപ്പെട്ട അമ്പിളിയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രണയത്തിലാകുകയും അതിനിടെയിലാണ് പോലീസ് എഫ്ഐആർ പ്രാകാരം പീഡനം നടക്കുകയും ചെയ്തത്. എന്നാൽ പാരലെൽ ലോകത്ത് ജീവിക്കുന്ന ഇവർക്ക് പ്രാഥമികമായ ഒരു അവബോധം നഷ്ടപ്പെട്ടു, പ്രായപൂർത്തിയെന്ന സർക്കാർ നിർദേശിക്കുന്ന ഒരു വാക്ക്. ഒരു വ്യക്തിക്ക് വോട്ട് ചെയ്യാനും വിവാഹിതരാകാനും മദ്യപിക്കാനും പുകവലിക്കാനും ലൈംഗിക ബന്ധിത്തിലേർപ്പെടാനും തുടങ്ങിയ നിരവധി കാര്യങ്ങൾക്ക് സർക്കാർ പൂർണ സമ്മതം നൽകുന്ന ഒരു സമയം. അത് എന്തിനാണെന്ന് ചോദിച്ചാൽ അതാണ് സ്കൂൾ തലത്തിൽ മുതൽ നമ്മളെ പഠിപ്പിക്കുന്നത്. എന്നാൽ ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ച് കുറ്റകൃത്യം ചെയ്ത അമ്പിളിയെ ഒരു താരമാക്കി പരിവേഷിച്ച് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പിറ്റേ ദിവസം വീഡിയോ ഇറക്കിയതാണ് ഈ റീൽസ് നിർമാതാക്കളുടെ റീയാലിറ്റിയെ (യാഥാർഥ്യം) കുറിച്ചുള്ള അവബോധം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തരുന്നത്.
കേരളം കത്തിക്കാൻ പോയത് ഓർമയുണ്ടോ?
ഇ-ബുൾ ജെറ്റ് എന്ന യുട്യൂബർമാരെ എംവിഡിയുടെ ഓഫീസിൽ അതിക്രമം കാണിച്ചെന്ന പേരിൽ അറസ്റ്റിലായതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിലും യുട്യൂബിലെ കമന്റ് ബോക്സിലുമായി കേരളം കത്തിക്കാനുള്ള ആഹ്വാനമായിരുന്നു. എന്നാൽ ഇവർ അറിയാൻ ശ്രമിക്കുന്നില്ല നമ്മുടെ രാജ്യത്ത് ഒരു മോട്ടോർ വാഹന നിയമമുണ്ടെന്നും അതും കൂടാതെ ഒരു സർക്കാർ ഓഫീസിൽ ചെന്നാൽ അവിടെ പെരുമാറേണ്ട രീതിയെ കുറിച്ചും. നിങ്ങൾക്ക് പ്രതിഷേധിക്കാം അതിനൊരു ഇടമുണ്ട്. എൻഡോസൽഫാൻ ഇരകൾ തുടങ്ങി പല ആവശ്യങ്ങളുടെ പേരിൽ പ്രതിഷേധിക്കുന്നത് സെക്രട്ടറിയേറ്റിന്റെയോ കലക്ട്രേറ്റിന്റെയോ ഉള്ളിൽ അല്ല. അതിന്റെ കവാടത്തിന്റെ പുറത്ത് വശങ്ങളിലായി മാറി ആർക്കും ശല്യമില്ലാതെയാണ് അവരുടെ പ്രതിഷേധം. ഈ അവബോധമില്ലാഴ്മയാണ് പാരലെൽ വേൾഡിന് നിർമിക്കുന്ന മറ്റൊരു ഘടകം.
ALSO READ : കഞ്ചാവ് പാർട്ടിക്ക് പെൺകുട്ടികളെ എത്തിച്ച വിദ്യാർത്ഥിനിയുടെ തല തല്ലിപ്പൊളിച്ച് കാമുകൻ
സഹതാരത്തെ പീഡിപ്പിച്ച ആന്ധ്രയിലെ ടിക്ടോക് താരം
ഫൺബക്കറ്റ് ഭാർഗവ് എന്ന പറഞ്ഞാൽ പെട്ടെന്ന് എല്ലാവർക്കും മനസ്സിലാകില്ല. ഒരു പെൺകുട്ടി 'ഓ മൈ ഗോഡ് ഓ മൈ ഗോഡ്....' എന്ന് പറയുന്ന കുറെ തമാശ വീഡിയോകൾ ടിക്ടോക്/ റീൽസ് എന്നീ പ്ലാറ്റ്ഫോമുകളിൽ തരംഗമായിരുന്നു. ആ വീഡിയോകളിൽ പ്രധാനതാരമായിരുന്ന ഫൺ ബക്കറ്റ് ഭാർഗവ് എന്ന ചിപ്പാഡാ ഭാഡഗവ് 14-കാരിയായ തന്റെ സഹതാരത്തെ മൃഗീയമായ പീഡിപ്പിച്ച ഗർഭിണിയാക്കിയത് വലിയ ഒരു വാർത്തയായിരുന്നു. സോഷ്യൽ മീഡിയയിൽ ഭാർഗവിന് ലഭിച്ച സ്വീകാര്യത കേസിന്റെ തുടക്കത്തിൽ ഇരയായ പെൺകുട്ടിയെ അധിക്ഷേപിക്കുന്നതിന് വരെ വഴിവെച്ചുയെന്ന് അന്നത്തെ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. അതും മറ്റൊരു അവബോധമില്ലാഴ്മയാണ്.
മീശക്കാരൻ ചേട്ടനും ദേ ഇപ്പോൾ ഫീനിക്സ് കപ്പിളും
അടുത്തിടെ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി വിനീത് (ഇൻസ്റ്റാഗ്രമിൽ മീശക്കാരൻ) പീഡനക്കേസിൽ അറസ്റ്റിലായത് വലിയ വാർത്തയായിരുന്നു. സംഭവം ഈ കേസ് മാത്രമല്ല, കൂടുതൽ ഫോളോവേഴ്സിനെ ലഭിക്കുന്നതിനുള്ള ടിപ്സിന്റെ പേരിൽ പലരെയും വിനീത് തന്റെ ലൈഗിംക ഇച്ഛയ്ക്ക് വിധേയരാക്കിയെന്നും മീശക്കാരനെതിരെ പരാതി ഉയർന്നിട്ടുണ്ട്. പോരാത്തതിന് പോലീസിൽ ജോലിയായിരുന്നുയെന്നും ഒരു സ്വാകാര്യ ചാനലിലാണ് പ്രവർത്തിക്കുന്നതെന്നും തുടങ്ങി വ്യാജ ടിപ്സ് ഉപയോഗിച്ച് തനിക്ക് ഫോളോവേഴ്സ് കൂട്ടി ലഭിക്കാൻ വിനീത് ശ്രമിച്ചിട്ടുണ്ട്.
ഇനി തൽക്കാലം വിനീതിന് വിശ്രമിക്കാം, മീശക്കാരനെ താഴെയിറക്കി ആ സ്ഥാനത്തേക്കെത്തി ചേർന്നിരിക്കുകയാണ് റീൽസ് താര ദമ്പതികൾ. അതും ഹണിട്രാപ്പ് കേസിൽ. നെറ്റിയിൽ നീണ്ട സിന്ധൂരം ചാർത്തി ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കുന്ന ഒരു കുടുംബിനിയായ വീട്ടമ്മ, ഭാര്യയോടൊപ്പം എപ്പോഴും കൂടെയുണ്ടാകുന്ന അവൾ സന്തോഷിപ്പിക്കുന്ന ഒരു റിയൽ എസ്റ്റേറ്റ് ബിസിനെസുകാരനായ ഭർത്താവ്. ഇങ്ങനെ ഒരു ചിത്രമാണ് ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തങ്ങളുടെ ഫോളോവേഴ്സിന് നൽകിയത്. അറുപതിനായിരത്തിലധികം പേരാണ് ഈ ദമ്പതികളെ ഇൻസ്റ്റാഗ്രമിൽ പിന്തുടരുന്നത്.
ALSO READ : വ്യവസായിയെ ഹണിട്രാപ്പിലാക്കി ഭീഷണി; യൂട്യൂബർമാരായ ദമ്പതികൾ ഉൾപ്പെടെയുള്ള സംഘം അറസ്റ്റിൽ
എന്നാൽ റീൽസ് താരങ്ങളുടെ റിയാലിറ്റിയോ.... വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തി നഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികൾ. താര ദമ്പതികളായ ഗോകുൽ ദീപ്, ദേവു എന്നിവർക്ക് പുറമെ ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്, വിനയ്, പാലാ സ്വദേശി ശരത് എന്നിവരാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ യാക്കരയിലെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിലാണ് പാലക്കാട് സൗത്ത് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിന് പിന്നിൽ ഇനിയും പലരുമുണ്ടെന്ന് പോലീസ് പറയുന്നു.
ഒരു വർഷം മുമ്പാണ് കൊല്ലം സ്വദേശിയായ ദേവുവും കണ്ണൂർ സ്വദേശിയായ ഗോകുലും തമ്മിൽ വിവാഹിതരാകുന്നത്. ഏവിയേഷൻ കോഴ്സ് പഠിച്ച ദേവുവിന് എംബിഎയ്ക്കായി വിദേശത്ത് പോകണമെന്നായിരുന്നു ആഗ്രഹമെന്ന് താരം തന്റെ പല വീഡിയോകളിലായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഭർത്താവിന് താൽപര്യമില്ലാത്തത് കൊണ്ട് സ്വദേശത്ത് തന്നെ എംബിഎ പഠിക്കുവാണെന്ന് ദേവു പിന്നീട് അറിയിച്ചു. വിവാഹശേഷം താൻ ആഗ്രഹിച്ചതെല്ലാം നടക്കുന്നുണ്ടെന്ന് ദേവു മറ്റൊരു വീഡിയോയിലും പറഞ്ഞിട്ടുണ്ട്. ഇവരുടെ വലയിൽ ആരൊക്കെ പെട്ടിരിക്കാമെന്ന് ഇനി വരും ദിവസങ്ങളിൽ അറിയാം.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.