കോയമ്പത്തൂര്‍: ചെട്ടിപാളയം അംബേദ്കര്‍ നഗറില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സംഭവത്തെ തുടർന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന എട്ടുപവന്‍ സ്വര്‍ണാഭരണവും ഒരു മൊബൈല്‍ഫോണും കാണാതായതായും പരാതിയുണ്ട്. ഫിസിയോതെറാപ്പിസ്റ്റായിരുന്ന ബി. ധനലക്ഷ്മിയെന്ന മുപ്പത്തിരണ്ടുകാരിയെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോഷൂട്ടിന് പോകാൻ അനുവദിച്ചില്ല; വിദ്യാർത്ഥിനി ജീവനൊടുക്കി


കഴിഞ്ഞദിവസം പകലായിരുന്നു സംഭവം നടന്നത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ്  സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.  സംഭവത്തിന്റെ അന്വേഷണത്തിന് പോലീസ് അഞ്ചു ടീമുകളെ നിയോഗിച്ചിട്ടുണ്ട്.  സംഭവദിവസം ഉച്ചയ്ക്ക് 12:15 ന് ഭര്‍ത്താവ് ഇസക്കിമുത്തു ധനലക്ഷ്മിയെ വിളിച്ചപ്പോൾ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണു ലഭിച്ചത്. തുടര്‍ന്ന് വൈകീട്ട് 5:45 ഓടെ ഇസക്കിമുത്തു വീട്ടിലെത്തിയപ്പോള്‍ മുന്നിലെ വാതില്‍ തുറന്ന നിലയിലായിരുന്നു. വീടിനകത്തു കയറിയപ്പോഴാണു കിടപ്പുമുറിയില്‍ ഭാര്യയെ മരിച്ചനിലയില്‍ കണ്ടത്. 


Also Read: അഞ്ചുവയസുകാരനായ രാംലല്ലയെ കൊത്തിമിനുക്കി കർണാടക സ്വദേശി അരുൺ യോ​ഗിരാജ്


 


ഉടന്‍ തന്നെ ഇയാൾ ചെട്ടിപാളയം പോലീസിനെ വിവരമറിയിക്കുകയും പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തു പരിശോധന നടത്തുകയുമുണ്ടായി. തൊട്ടടുത്ത സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മുഖം മറച്ചനിലയില്‍ ഒരാള്‍ രാവിലെ വീട്ടിലേക്കു കയറിപ്പോകുന്നതു കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഉച്ചയ്ക്കു ശേഷമാണ് മടങ്ങിപ്പോയത്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നും പ്രതിയെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.