Pocso: പ്രായപൂർത്തിയാവാത്ത കുട്ടിയെ വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചു, പ്രതി അറസ്റ്റിൽ
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് അന്വേഷിച്ച് വരികയായിരുന്നു
പാലക്കാട്: പ്രായപൂർത്തിയാവാത്ത കുട്ടിയെ വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിയെ ഹേമാംബിക നഗർ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പുതുപ്പരിയാരം നൊച്ചുപുള്ളി നാഗരാജ് (35) ആണ് അറസ്റ്റിലായത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് അന്വേഷിച്ച് വരികയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം പ്രതിയെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്
വീട്ടിൽ ആളില്ലാത്ത സമയത്താണ് വിളിച്ചുവരുത്തി കുട്ടിയെ പീഡിപ്പിച്ചത് തുടർന്ന് ഈ വിവരം കുട്ടി അമ്മയോട് പറയുകയും അമ്മ പോലീസിനോട് പരാതി പറയുകയും ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...