മലപ്പുറം: പോക്സോ കേസിൽ തിരൂർ സബ് ജയിലിൽ റിമാന്റിലായിരുന്ന പ്രതി  മരിച്ചു. ആതവനാട് ചന്ദനക്കാവ് കോട്ടയിൽ അബ്ദുൾ റഷീദ് ആണ് മരിച്ചത്. സ്വകാര്യ ബസ്റ്റിൽ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസിൽ വെള്ളിയാഴ്ചയാണ് പ്രതിയെ തിരൂർ സബ് ജയിലിൽ റിമാന്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയാഴ്ച  പോക്സോ കേസിൽ പ്രതിയായ അബ്ദുൾ റഷീദിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജയിൽ അധികൃതർ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് പരിശോധനക്കു ശേഷം സബ് ജയിലിലേക്ക് കൊണ്ടുപോയി രാത്രി  8 മണിയോടെ ഛർദിച്ച് അവശനായ റഷീദിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.


മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  വ്യാഴാഴ്ച വൈകിട്ടാണ് വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസിൽ റഷീദ് പിടിയിലാകുന്നത്. തിരൂർ- കുറ്റിപ്പുറം ബസ്സിൽ വെച്ച് പെൺകുട്ടിയെ ഉപദ്രവിച്ച റഷീദിനെ ബസ്സ് ജീവനക്കാർ വഴിയിൽ  ഇറക്കിവിട്ടു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ തിരൂരിലെ ഒരു ബീവറേജസിൽ 'കാണുകയും പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റുചെയ്യുകയുമായിരുന്നു.



(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.