തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാരിപ്പള്ളി വേളമാനൂർ സ്വദേശി അനു വിക്രമൻ ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ പലതവണ പീഡനത്തിന് വിധേയയാക്കിയെന്നാണ് പരാതി. കിളിമാനൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പെൺകുട്ടിയുമായി പരിചയത്തിലായിരുന്ന പ്രതി 2021 മുതൽ പ്രണയം നടിച്ച് പലപ്പോഴായി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പെൺകുട്ടി ഈ വിവരം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയുമായിരുന്നു. അന്വേഷണത്തിൽ പരാതി സത്യമാണെന്ന് ബോദ്ധ്യപ്പെടുകയും തെളിവുകൾ ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.


ALSO READ: Crime News: കണ്ണൂരിൽ വീട്ടമ്മയ്ക്ക് കുത്തേറ്റു; കുടുംബ സുഹൃത്തിനായി തിരച്ചിൽ


ഒളിവിലായിരുന്ന പ്രതിയെ കുറിച്ച് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെയും കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ ബി ജയന്റെയും നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ വിജിത്ത് കെ നായർ, രാജി കൃഷ്ണ എസ് സിപിഒ ഷാജി, സിപിഒ ശ്രീരാജ് എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.