Crime News: കണ്ണൂരിൽ വീട്ടമ്മയ്ക്ക് കുത്തേറ്റു; കുടുംബ സുഹൃത്തിനായി തിരച്ചിൽ

പരിക്കേറ്റ സാബിറയെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 3, 2023, 01:01 PM IST
  • സാബിറയുടെ കുടുംബ സുഹൃത്ത് ഇവരുടെ വീട്ടിലെത്തിയിരുന്നു.
  • തർക്കത്തിനിടയിൽ ഇയാളാണ് സാബിറയെ കത്തികൊണ്ട് കുത്തിയതെന്ന് പോലീസ് സംശയിക്കുന്നു.
  • പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി.
Crime News: കണ്ണൂരിൽ വീട്ടമ്മയ്ക്ക് കുത്തേറ്റു; കുടുംബ സുഹൃത്തിനായി തിരച്ചിൽ

കണ്ണൂർ: കണ്ണൂരിൽ വീട്ടമ്മയ്ക്ക് കുത്തേറ്റു. എടക്കാട് യുപി സ്കൂളിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. സാബിറ (43) എന്ന സ്ത്രീയ്ക്കാണ് കുത്തേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ സാബിറയെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സാബിറയുടെ കുടുംബ സുഹൃത്ത് ഇവരുടെ വീട്ടിലെത്തിയിരുന്നു. തർക്കത്തിനിടയിൽ ഇയാളാണ് സാബിറയെ കത്തികൊണ്ട് കുത്തിയതെന്ന് പോലീസ് സംശയിക്കുന്നു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി.

Crime: പട്രോളിം​ഗിനിടെ പോലീസുകാർക്ക് നേരെ ആക്രമണം; അഞ്ചം​ഗ സംഘത്തിന്റെ ആക്രമണത്തിൽ എസ്ഐക്ക് പരിക്ക്

കാസർകോട്: കാസർകോട് പോലീസുകാർക്ക് നേരെ അഞ്ചം​ഗ സംഘത്തിന്റെ ആക്രമണം. ഉപ്പള ഹിദായത്ത് നഗറിൽ പട്രോളിം​ഗ് നടത്തുകയായിരുന്ന പോലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. മഞ്ചേശ്വരം എസ്ഐ പി അനൂപിനാണ് മർദ്ദനമേറ്റത്. അഞ്ചം​ഗ സംഘത്തിന്റെ ആക്രമണത്തിൽ എസ് ഐയുടെ വലത് കൈക്ക് പൊട്ടലുണ്ട്. സമീപത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് എസ്ഐ പി. അനൂപ്.

അതേസമയം തന്നെ മർദ്ദിച്ചവരിൽ രണ്ട് പേരെ എസ്ഐ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ടാലറിയാവുന്ന മൂന്ന് പേരെ കൂടി പ്രതി ചേർത്ത് അഞ്ച് പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശത്ത് പട്രോളിം​ഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. പട്രോളിം​ഗിനിടെ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ടാണ് പോലീസ് വാഹനം നിർത്തിയത്. അവിടെ നിന്നും പിരിഞ്ഞുപോകാൻ പോലീസ് ഇവരോട് നിർദ്ദേശിച്ചുവെങ്കിലും  പ്രതികൾ അത് നിരസിക്കുകയായിരുന്നു.

പിന്നീടുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പ്രതികൾ പോലീസിനെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം. കേസിൽ പ്രതികളായിട്ടുള്ള ഈ സംഘത്തിന്റെ തട്ടുകട നേരത്തെ എസ്ഐ അനൂപ് ഇടപെട്ട് പൂട്ടിച്ചിരുന്നു. ഇതിന്റെ വൈരാഗ്യവും ആക്രമണത്തിന് കാരണമായെന്ന് പോലീസ് സംശയിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News