Pocso Case: പോക്സോ കേസ് പ്രതിക്ക് 61 വർഷം ജീവപര്യന്തം തടവും പിഴയും; വിധി കൽപ്പറ്റ അതിവേഗ പോക്സോ കോടതിയുടേത്
POCSO Case Accused: മേപ്പാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ എ.ബി വിപിൻ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
വയനാട്: വയനാട്ടിൽ പോക്സോ കേസിൽ അറസ്റ്റിലായ പ്രതിക്ക് 61 വർഷം ജീവപര്യന്തം തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൽപ്പറ്റ അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മേപ്പാടി വിത്തുകാട് സമരഭൂമിയിലെ കാർമ്മൽ കുന്ന് കോളനിയിലെ കൃഷ്ണനെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
അതിജീവിതയ്ക്ക് ജില്ലാ നിയമസഹായ സേവന സമിതിയുടെ നഷ്ടപരിഹാരവും നൽകാൻ വിധിയായി. മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മൂന്ന് വകുപ്പുകൾ പ്രകാരം 20 വർഷം വീതം തടവും ഓരോ ലക്ഷം രൂപ പിഴയും മറ്റൊരു വകുപ്പ് പ്രകാരം ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും പോക്സോ നിയമം വകുപ്പ് 5 എൻ. പ്രകാരം ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ആണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി കെ.ആർ സുനിൽകുമാർ വിധിച്ചത്.
ALSO READ: തൃശ്ശൂർ നെടുമ്പാളിൽ കിടപ്പുരോഗിയായ യുവാവിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽമതി. ഇതു കൂടാതെ ഡി.എൽ.എസ്.എ പ്രകാരം ഇരക്ക് നഷ്ടപരിഹാരം നൽകാനും വിധിയായിട്ടുണ്ട്. 2022-ൽ മേപ്പാടി പോലീസ് സ്റ്റേഷനിൽ 295/ 22 ആയ കേസിൽ സി.ഐ എ.ബി വിപിൻ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ആദ്യം അമ്പലവയൽ പേലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലേക്ക് മാറ്റുകയായിരുന്നു.
എസ്.സി പി.ഒ മുജീബ് മുഖ്യ അന്വേഷണ സഹായി. സിപിഒ മഹിത, സിപിഒ മജീദ്, എഎസ്ഐ മോഹനൻ, എസ്ഐ സിറാജ് എന്നിവർ കേസ് അന്വേഷണത്തിൽ പങ്കാളികളായി. പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത പ്രോസിക്യൂഷന് വേണ്ടി ഹാജരായി. എസ് സി പി ഒ റമീന പ്രോസീക്യൂഷൻ സഹായിയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.