Pocso case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതിക്ക് 35 വർഷം കഠിന തടവ്
Pocso case: രാത്രി സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
ഇടുക്കി: പോക്സോ കേസിൽ യുവാവിന് 35 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഒരു ലക്ഷത്തി എൺപതിനായിരം രൂപ പിഴയും അടയ്ക്കണം. തൊടുപുഴ സ്വദേശി ആൽബിൻ ആൻ്റണിയെയാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സൻ എം ജോസഫ് ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചതിനാണ് ശിക്ഷ.
രാത്രി സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. മുത്തശ്ശിയോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയാണ് പീഡനത്തിനിരയായത്. 2016 നവംബർ 18 നാണ് കേസിനാസ്പദമായ സംഭവം. വീടിൻ്റെ ജനൽ കമ്പി തകർത്താണ് പ്രതി പെൺകുട്ടി താമസിച്ചിരുന്ന വീടിനുള്ളിൽ അതിക്രമിച്ച് കയറിയത്. ഇരക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിചാരണയ്ക്കിടെ ഒളിവിൽ പോയ പ്രതിയുടെ ജാമ്യം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ബി വാഹിദ ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...