ഇടുക്കി: മൂന്നാറിൽ ബധിരയും മൂകയുമായ 13 വയസുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ. മാങ്കുളം കുടിനിവാസി സണ്ണി [ 28] യെ ആണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. മതാപിതാക്കളില്ലാത്ത പെൺകുട്ടി വല്യമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. കുട്ടി ജന്മനാ ബധിരയും മൂകയും ആയിരുന്നു. അതുകൊണ്ടുതന്നെ വല്യമ്മ കുട്ടിയെ ഒറ്റക്ക് പുറത്ത് വിട്ടിരുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

സമീപവാസിയായ സണ്ണി പലപ്പോഴും വീട്ടിലെത്തി വല്യമ്മയുമായി അടുക്കുകയും കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇത് മുതലാക്കി കഴിഞ്ഞ 19ന് വീട്ടിലെത്തിയ പ്രതി കുട്ടിയെ സമീപത്തെ കാട്ടിലേക്ക് വിളിച്ചുകൊണ്ടുപോവുകയും പീഡിപ്പിക്കുകയും ആയിരുന്നു. കുട്ടി കാട്ടിൽ നിന്നും വരുന്നത് അമ്മയുടെ സഹോദരി കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.


ഇതോടെ പ്രതി ഒളിവിൽ പോയി. ബുധനാഴ്ച രാത്രിയോടെയാണ് പ്രതി സണ്ണിയെ മൂന്നാർ സിഐ രാജൻ കെ അരമയുടെ നേതൃത്വത്തിൽ എസ്ഐ അജീഷ്, ശിവപ്രസാദ്, സജി എം ജോസ്, സക്കീർ ഹുസൈൻ, ജോമി, ഷിജു, ശ്യാമേഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.