Pocso case: പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; ഓർത്തഡോക്സ് സഭാ വൈദികൻ അറസ്റ്റിൽ
Orthodox church priest arrested in Pocso case: പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് വൈദികനെതിരെ പോലീസ് കേസ് എടുത്തത്.
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഓർത്തഡോക്സ് സഭാ വൈദികൻ അറസ്റ്റിൽ. വൈദികനായ ശെമവൂൻ റമ്പാനെയാണ് (77) പോക്സോ കേസിൽ പോലീസ് പിടികൂടിയത്. പീഡന പരാതിയിൽ മൂവാറ്റുപുഴ ഊന്നുകൽ പോലീസാണ് വൈദികനെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 3നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
പള്ളിയിൽ വച്ച് പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് വൈദികനെതിരായ പരാതി. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം പോലീസ് കേസ് എടുത്തിരുന്നു. പീഡന പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ വൈദികനെ ചുമതലയിൽ നിന്നും സഭ നീക്കിയിരുന്നു. വൈദികനെ ഇന്ന് രാവിലെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ALSO READ: വന്ദേ ഭാരത് ഫ്ലാഗ് ഓഫ്; ട്രെയിൻ സർവീസുകളിൽ മാറ്റം, കന്നി യാത്രയിൽ മോദി പങ്കെടുക്കില്ല
ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി താൽക്കാലിക ചുമതലയുമായാണ് പത്തനംതിട്ട സ്വദേശിയായ വൈദികൻ പള്ളിയിൽ എത്തിയത്. പോലീസ് കേസ് എടുത്തതിന് പിന്നാലെ സഭ കഴിഞ്ഞ ദിവസം വൈദികനെ ചുമതലകളിൽ നിന്ന് നീക്കം ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൊല്ലത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
കൊല്ലത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുനയം കോളനിയിൽ വേങ്ങവിള വീട്ടിൽ ശ്യാം-മാളു ദമ്പതികളുടെ മകളായ ശിവാനിയാണ് മരിച്ചത്. കൊല്ലം കടയ്‌ക്കലിലാണ് സംഭവം നടന്നത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ അമ്മ ശുചി മുറിയിൽ പോയി തിരിക വന്നപ്പോഴാണ് മകൾ കിടപ്പു മുറിയിൽ തൂങ്ങി നിൽക്കുന്നതായി കണ്ടത്. ഈ സമയം ശിവാനിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തി കുട്ടിയെ കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടുത്ത വീട്ടിലെ കുട്ടികളുമായി കളിച്ചുകൊണ്ട് നിൽക്കുന്നതിനിടെ മറ്റൊരു കുട്ടിയെ തള്ളിയിട്ടതിന് ശിവാനിയെ അമ്മ വഴക്കു പറഞ്ഞിരുന്നു. ഇതിലെ മനോവിഷമം കാരണമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കടയ്‌ക്കൽ പോലീസ് അന്വേഷണം തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...