Pocso Case: മലപ്പുറത്ത് പതിനാലുകാരിയെ പീഡിപ്പിച്ച അച്ഛന് 139 വര്‍ഷം കഠിനതടവ്; പീഡന വിവരം മറച്ചുവച്ച അമ്മയ്ക്കും മുത്തശിക്കും പിഴ
Pocso case verdict: പരപ്പനങ്ങാടി അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തി.
മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയിൽ 14 വയസുകാരിയായ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പിതാവിന് 139 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി.
പരപ്പനങ്ങാടി അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തി. പീഡന വിവരം മറച്ചുവച്ചതിന് പെണ്‍കുട്ടിയുടെ അമ്മയും മുത്തശ്ശിയും 10,000 രൂപ വീതം പിഴയടക്കാനും പ്രത്യേക കോടതി ജഡ്ജി ഫാത്തിമാ ബീവി വിധിച്ചു.
തിരൂരങ്ങാടി പോലീസ് 2020 മെയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരപ്പനങ്ങാടി അതിവേഗ പ്രത്യേക കോടതിയുടെ വിധി. 2020 മെയ് 21നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 14 വയസുള്ള പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ പിതാവിന് വിവിധ വകുപ്പുകളിലായി 139 വര്‍ഷം കഠിനതടവ് വിധിച്ചു.
ശിക്ഷാ കാലയളവ് ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷമാ മാലിക് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.