കൊല്ലത്ത് പോക്സോ കേസിലെ അതിജീവത മരിച്ച നിലയിൽ; വീടിന്റെ സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്
പെൺകുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു
കൊല്ലം : പോക്സോ കേസിലെ അതിജീവതയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയായ 16കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിന് സമീപത്തെ വനത്തിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് മാർച്ച് ഏഴ് വൈകിട്ട് ആറ് മണിയോടെയാണ് പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്.
ദുരൂഹതകൾ ഒന്നിമില്ലയെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. കഴിഞ്ഞ ദിവസം പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം പെൺകുട്ടിയെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് ബന്ധുവിന്റെ വീടിന്റെ സമീപത്തെ വനത്തിനുള്ളിൽ അതിജീവിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
കേസിന് തുടർന്നുള്ള മനോവിഷമത്തിലാണ് പെൺകുട്ടി തുങ്ങി മരിച്ചതെന്നാണ് ബന്ധുക്കൾ പോലീസിനോട് പറയുന്നത്. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കുളത്തൂപ്പുഴ പോലീസ് അറിയിച്ചു.
Updating...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...