Varkala Paragliding Accident : വർക്കലയിൽ പാരഗ്ലൈഡിങ്ങിനിടെ യുവതിയും യുവാവും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി; ഫയർ ഫോഴ്സെത്തി രക്ഷപ്പെടുത്തി

Paragliding Accident in Varkala Thiruvananthapuram : യുവതിയും ഇൻസ്ട്രക്ടറുമാണ് 100 മീറ്റർ ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിൽ കുടുങ്ങിയത്

Written by - Zee Malayalam News Desk | Last Updated : Mar 7, 2023, 06:02 PM IST
  • 100 മീറ്ററോളം ഉയരം വരുന്ന ലൈറ്റിന്റെ തൂണിൽ പാരാഗ്ലൈഡിങ്ങിനിടെ കുടുങ്ങിയത്.
  • ഇരുവരും അമ്പത് അടി ഉയരത്തിലാണ് കുടുങ്ങി കിടന്നത്.
  • രക്ഷപ്രവർത്തനം പുരോഗമിക്കുന്നതിനിടെ ഇരുവരും താഴേക്ക് വീഴുകയായിരുന്നുയെന്ന് എന്ന ദൃസാക്ഷികൾ
Varkala Paragliding Accident : വർക്കലയിൽ പാരഗ്ലൈഡിങ്ങിനിടെ യുവതിയും യുവാവും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി; ഫയർ ഫോഴ്സെത്തി രക്ഷപ്പെടുത്തി

തിരുവനന്തപുരം : പാരഗ്ലൈഡിങ്ങിനിടെ വർക്കലയിൽ അപകടം. വർക്കല പാപനാശത്ത് പാരഗ്ലൈഡിങ് നടത്തിയ രണ്ട് പേർ ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണി കുടുങ്ങുകയായിരുന്നു. കൊയമ്പത്തൂർ സ്വദേശിനിയായ യുവതിയും ഇൻസ്ട്രക്ടറുമാണ് 100 മീറ്ററോളം ഉയരം വരുന്ന ലൈറ്റിന്റെ തൂണിൽ പാരാഗ്ലൈഡിങ്ങിനിടെ കുടുങ്ങിയത്. ഇരുവരും അമ്പത് അടി ഉയരത്തിലാണ് കുടുങ്ങി കിടന്നത്. കൊയമ്പത്തൂർ സ്വദേശിനി പാർവതിയും ഇൻസ്ട്രക്ടർ സന്ദീപുമാണ് ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്.

ഇരുവരും കുടുങ്ങിയ വിവരം അറിഞ്ഞെത്തി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ ഇവരെ ഒരു മണിക്കൂറോളം നീണ്ട നിന്ന് പരശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ഹൈമാസ്റ്റ് ലൈറ്റ് തൂണിന്റെ കീഴിൽ വല വിരിച്ച് അതില്ലേക്ക് ഇരുവരും സുരക്ഷിതമായി ഇറക്കുകയായിരുന്നു. ഇരുവരും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 

ALSO READ : Crime: സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവർ മരിച്ചു; പ്രതികൾ ഒളിവിലെന്ന് പോലീസ്

അതേസമയം രക്ഷപ്രവർത്തനം പുരോഗമിക്കുന്നതിനിടെ ഇരുവരും താഴേക്ക് വീഴുകയായിരുന്നുയെന്ന് എന്ന ദൃസാക്ഷികൾ പറയുന്നു. ഫയർ ഫോഴ്സ് വിരിച്ച വലയിലേക്ക് വീണതിനാൽ ഇരുവർക്കും പരിക്കുകൾ ഇല്ലെന്നാണ് നിഗമനം. എന്നാൽ വൻ അപകടത്തിൽ നിന്നാണ് ഇരുവരും രക്ഷപ്പെട്ടത്. ലൈറ്റിന്റെ തൂണിൽ കുടുങ്ങിയതിനാൽ ഇരുവരും കടലിൽ പതിക്കാതെ രക്ഷപ്പെടുകയായിരുന്നുയെന്ന് കണ്ടു നിന്നവർ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News