ഇടുക്കി: പൂപ്പാറ ചൂണ്ടലിന് സമീപം വീട്ടമ്മയെ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്തി. നാട്ടുകാരുടെ സഹായത്തോടെ ചിത്തിരപുരത്തുനിന്നാണ് കണ്ടെത്തിയത്.   വാഹനം ഓടിച്ചിരുന്ന ബംഗളൂരു സ്വദേശി ബിബ്ലവ് ബാനർജിയെ പോലിസ് അറസ്റ്റ് ചെയ്തു. 

 

ഇടുക്കി പൂപ്പാറ ചൂണ്ടലിന് സമീപം ശനിയാഴ്ച വൈകുന്നേരമാണ് തോണ്ടിമലയിലെ ഏലത്തോട്ടത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന  ചൂണ്ടൽ സ്വദേശിനി വിജയയെ വാഹനമിടിച്ചത്.  എന്നാൽ അപകടം നടന്നതിനു ശേഷം പ്രതി, വാഹനം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് വാഹനം തിരിച്ചറിഞ്ഞത്.

 

ഈ വാഹനത്തിന്റെ ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് സമൂഹമാധ്യമങ്ങളിൽ നൽകിയതിനെ തുടർന്ന് ചിത്തരപുരത്തെ സ്വകാര്യ റിസോർട്ടിന് സമീപം നാട്ടുകാരിൽ  ചിലർ വാഹനം തിരിച്ചറിയുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.തുടർന്ന് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു.  വാഹനം ഓടിച്ചിരുന്ന ബിബ്ലവ് ബാനർജിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. വിജയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം  വീട്ടുവളപ്പിൽ സംസ്കരിച്ചു. 


 

COMMERCIAL BREAK
SCROLL TO CONTINUE READING

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..