കോഴിക്കോട്: വിവാഹവാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ.  കൊളത്തറ ചെറുവണ്ണൂർ എ കെ നിഹാദ് ഷാൻ, സുഹൃത്തായ മലപ്പുറം വാഴയൂർ മുഹമ്മദ് ജുനൈദ് എന്നിവരെയാണ് നടക്കാവ് പോലീസ് പിടികൂടിയത്. കന്യാകുമാരി സ്വദേശിനിയായ യുവതിയുടെ പരാതിയിൻമേലായിരുന്നു പോലീസ് നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: KK Maheshan Death : കെ കെ മഹേശന്റെ മരണം; വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കി കേസെടുത്തു, തുഷാർ മൂന്നാം പ്രതി


പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു. കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് യുവതിയെ ഇവർ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പിടിയിലായ നിഹാദ് ഷാനും യുവതിയും തമ്മിൽ സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെടുകയും തുടർന്ന് പ്രണയത്തിലാകുകയുമായിരുന്നു. യുവതി നിഹാദ് ഷാനോട് തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ അയാൾ മതം മാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് യുവതി വിസമ്മതിച്ചതോടെ ബന്ധത്തിൽ നിന്നും പിന്മാറണമെന്ന് നിഹാദ് ആവശ്യപ്പെടുകയായിരുന്നു. 


Also Read: Gujarat Assembly Election 2022: ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; 89 മണ്ഡലങ്ങൾ വിധിയെഴുതും 


എന്നാൽ ഇതിൽ നിന്നും യുവതി പിന്മാറാതെ വന്നപ്പോൾ തനിക്ക് അപകടത്തിൽ ഗുരുതര പരുക്ക് പറ്റിയതായും ഓർമ്മശക്തി നഷ്ടപ്പെട്ടെന്നും യുവാവ് യുവതിയെ അറിയിക്കുകയൂം. ഓർമ്മ നഷ്ടപ്പട്ടതിനാൽ പരാതിക്കാരിയെ തനിക്ക് ഓർമ്മയില്ലെന്ന് സുഹൃത്തുക്കൾ മുഖേന യുവതിയെ വിശ്വസിപ്പിക്കുകയുമായിരുന്നു. ഇതിനുശേഷം നിഹാദ് ഷാന്റെ സുഹൃത്ത് ഗുരുതര പരുക്കുകളോടെ പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലാണെന്നു പറഞ്ഞ് യുവതിയെ പെരിന്തൽമണ്ണയിലേക്ക് വിളിച്ചു വരുത്തുകയും അവിടെ എത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ച് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. 


Also Read: Guru Margi 2022: വരുന്ന 5 മാസത്തേക്ക് വ്യാഴ കൃപയ്ക്കായി ഇക്കാര്യങ്ങൾ ചെയ്യുന്നത് ഉത്തമം! 


എന്നാൽ തമിഴ് ബോർഡുകൾ കണ്ടതോടെ താൻ തമിഴ്നാട്ടിലാണെന്ന് തിരിച്ചറിഞ്ഞ യുവതി ഒച്ചവെക്കുകയും ഇതിനെ തുടർന്ന് തിരികെ പോകാമെന്ന് പറഞ്ഞ് കേസിലെ രണ്ടാം പ്രതിയായ മുഹമ്മദ് ജുനൈദ് വാഹനം തിരിച്ചുവിടുകയുമായിരുന്നു. എന്നാൽ രാത്രി തേഞ്ഞിപ്പാലത്ത് എത്തിയപ്പോൾ ഇനി യാത്ര ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കാക്കഞ്ചേരിയിലെ ഹോട്ടലിൽ മുറിയെടുക്കുകയും അവിടെവെച്ച് മുഹമ്മദ് ജുനൈദ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതെല്ലം നിഷാദ് ഷാൻ ഷാൻ സുഹൃത്തുക്കളുമായി കൂടിയോലോചിച്ച് നടത്തിയ പദ്ധതിയാണെന്ന് തനിക്ക് പിന്നീടാണ് മനസിലായതെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.