മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്ന സംഭവത്തിൽ നാലുപേർ പിടിയിൽ.  ഇവരെ തൃശൂർ ഈസ്റ്റ് പോലീസ് ചോദ്യം ചെയ്യുകയാണ്. കണ്ണൂർ സ്വദേശികളായ പ്രബിൻ ലാൽ, ലിജിൻ രാജൻ, തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശികളായ സതീശൻ, നിഖിൽ എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; നടനും അധ്യാപകനുമായ അബ്ദുൾ നാസർ പോക്സോ കേസിൽ അറസ്റ്റിൽ


സ്വർണം ഇതുവരെ കിട്ടിയിട്ടില്ല എന്നാണ് റിപ്പോർട്ട്. സംഘത്തിൽ അഞ്ചുപേർ കൂടിയുണ്ടെന്നാണ് റിപ്പോർട്ട്.  പ്രതികൾ കവർച്ചയ്ക്കായി ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എം കെ ജ്വല്ലറി ഉടമ കിണാത്തിയിൽ യൂസഫ്, അനുജൻ ഷാനവാസ് എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്. ജ്വല്ലറി അടച്ച ശേഷം വീട്ടിലേക്ക് സ്‌കൂട്ടറിൽ വരികയായിരുന്ന ഇവരെ ഇടിച്ചുവീഴ്ത്തി അക്രമികൾ സ്വർണം കവരുകയായിരുന്നു എന്നാണ് റിപ്പോർട്ട് .


കവർച്ചാ സംഘത്തിന്റെത് ആസൂത്രിതമായ നീക്കമായാണ് പോലീസ് നിഗമനം. വടക്കൻ കേരളത്തിലെ സ്വർണം പൊട്ടിക്കൽ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പെരിന്തൽമണ്ണ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. പെരിന്തൽമണ്ണ ജൂബിലി ജംങ്ഷന് സമീപത്ത് വെച്ച് ഇന്നലെ രാത്രിയാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആഭ്യന്തര വിപണിയിൽ രണ്ടു കോടിക്ക് മുകളിൽ മൂല്യം വരുന്ന സ്വർണമാണ് നഷ്ടമായത്.


Also Read: ബ്രഹ്മ യോഗത്തിലൂടെ ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടവും വൻ പുരോഗതിയും!


സ്‌കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്ന എംകെ ജൂവലറി ഉടമ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും പിന്തുടർന്ന് കാറിലെത്തിയ സംഘം ഇവരെ ഇടിച്ചിട്ടശഷം സ്വർണം കവരുകയായിരുന്നു. ഇവരുടെ വീടിന് തൊട്ടടുത്ത് വെച്ചായിരുന്നു ആക്രമണം നടന്നത്. കാർ ഇടിച്ചതോടെ സ്‌കൂട്ടർ മറിഞ്ഞു. ശേഷം അക്രമികൾ യൂസഫിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുകയും മുഖത്തടിക്കുകയും ചെയ്തശേഷം സ്വർണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.


ഈ ജ്വല്ലറി പ്രവർത്തിക്കുന്നത് ഊട്ടി റോഡിലാണ്. ഓടിട്ട കെട്ടിടമായതിനാൽ ഇവർ ആഭരണങ്ങൾ കടയിൽ സൂക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുവരികയാണ് പതിവ്. ഇതറിയാവുന്നവരാകും അക്രമികളെന്നാണ് സംശയം. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.