പാലക്കാട്: എ.ഐ.വൈ.എഫ് പ്രാദേശിക നേതാവിനെ മർദ്ദിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. മുട്ടിക്കുളങ്ങര കെ‌എപി രണ്ടാം ബറ്റാലിയനിലെ പൊലീസുകാരനായ രാജ്കുമാർ ആണ് എ.ഐ.വൈ.എഫ് പ്രാദേശിക നേതാവായ അലി അക്ബറിനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായത്. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഒരു ബന്ധുവിന്റെ വീട്ടിൽ നിന്നാണ് രാജ്കുമാറിനെ കസ്റ്റ‍ഡിയിലെടുത്തത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്കുമാറിനെ അഗളി സ്റ്റേഷനിൽ ഡ്യൂട്ടിക്ക് നിയോഗിച്ച സമയത്താണ് അലി അക്ബറിനെ മദ്യ ലഹരിയിൽ ആക്രമിച്ചത്. ‍ഡിസംബ‍ര്‍ 23-ന് രാത്രി അഗളി മിനി സിവിൽ സ്റ്റേഷനോട് ചേർന്ന വ്യാപാര സമുച്ചയത്തിൽ രാജ്കുമാറും മറ്റു ചിലരും മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാജ്കുമാറിനെ സർവീസിൽ നിന്നു് സസ്പെൻഡ് ചെയ്തിരുന്നു. രാജ്കുമാറിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തിട്ടുണ്ട്. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ് അലി അക്ബർ. രാജ്കുമാറിനെ മർദിച്ച കേസിൽ അലി അക്ബറിനെതിരേയും കേസുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.