Thiruvananthapuram : പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ചിറയിൻകീഴ് പെരുങ്ങുഴിയിൽ 12 കിലോ കഞ്ചാവുമായി (Ganja) രണ്ട് യുവാക്കൾ പിടിയിൽ. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശികളായ റിയാസ്, രാഹുൽ എന്നിവരാണ് പിടിയിലായത്. 24 വയസുള്ള ഇരുവരും മുമ്പും കഞ്ചാവ് കേസിൽ പൊലീസിന്റെ (Kerala Police) പിടിയിലായിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിറയിൻകീഴ് പൊലീസും തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവർ കഞ്ചാവ് കടത്താനായി ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. കേരളാ-തമിഴ്നാട് അതിർത്തികളിൽ ചില്ലറ വിൽപ്പനാക്കായി എത്തിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്.


ALSO READ : Bengaluru Night Party : ബംഗളുരുവിൽ ജംഗിൾ സഫാരിയുടെ മറവിൽ നിശ പാർട്ടി; നാല് മലയാളി യുവതികളടക്കം 28 പേർ അറസ്റ്റിൽ


ബൈക്കിൽ തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നും കിലോക്ക് അയ്യായിരം രൂപക്ക് ശേഖരിക്കുന്ന കഞ്ചാവ് നാൽപ്പത്തിനായിരം രൂപക്കാണ് ഇവർ ചില്ലറ വിൽപ്പന നടത്തിയിരുന്നത്. വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് ആണ് ഇവരിൽ നിന്നും പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. 


കഴിഞ്ഞ ദിവസം ഏഴ് കിലോ കഞ്ചാവുമായി രണ്ട് പേർ മംഗലപുരത്ത് പോലീസ് പിടിയിലായിരുന്നു.  ജില്ലയിൽ നിന്നുള്ള രണ്ടംഗ സംഘം ഇരുചക്രവാഹത്തിൽ കടത്തിയ പന്ത്രണ്ട് കിലോ കഞ്ചാവുമായി കഴിഞ്ഞ ആഴ്ച തമിഴ്നാട് പോലീസിന്റെ പിടിയിലായിരുന്നു. ഇപ്പോൾ പിടിയിലായവരിൽ നിന്നും  കഞ്ചാവ് കച്ചവടം ചെയ്യുന്ന പ്രധാന സംഘങ്ങളെ  കുറിച്ചും പോലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.


ALSO READ : Heroin seized: ഗുജറാത്തിൽ വൻ ലഹരിമരുന്ന് വേട്ട; 9,000 കോടി വിലമതിക്കുന്ന ഹെറോയിൻ പിടികൂടി


തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ മധു ഐ.പി.എസ്സ് ന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ്സ്.സുനീഷ് ബാബുവിന്റെയും നർകോട്ടിക്ക് സെൽ ഡി.വൈ.എസ്സ്.പി വി.സ്സ് .ധിനരാജിന്റെയും നേതൃത്വത്തിൽ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് വരുന്നതിന്റെ ഭാഗമായാണ് ഇവർ അറസ്റ്റിലായത്.


ALSO READ : Cannabis seized: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; നാല് പേർ കസ്റ്റഡിയിൽ


ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ ജി.ബി .മുകേഷിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ വി.എസ്സ്. വിനീഷ് എ.എസ്.ഐ ഷജീർ സി.പി.ഒ അരുൺ തിരു: റൂറൽ ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം.ഫിറോസ് ഖാൻ എ.എസ്.ഐ ബി. ദിലീപ് , ആർ.ബിജുകുമാർ  സി.പി.ഒ മാരായ അനൂപ് , ഷിജു , സുനിൽ രാജ് , എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.