ഇടുക്കി: ഇടുക്കി നെടുങ്കണ്ടം കല്ലാർ ക്ഷേത്രം കുത്തിതുറന്ന് നടത്തിയ മോഷണത്തിൽ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. മോഷണത്തിനുശേഷം തെളിവ് നശിപ്പിക്കുവാൻ ക്ഷേത്രത്തിൽ നിന്നും അഴിച്ചു കൊണ്ടു പോയ സിസിടിവിയുടെ ഹാർഡ് ഡിസ്കും മോണിറ്ററും കഴിഞ്ഞദിവസം പോലീസ് കണ്ടെത്തിയിരുന്നു.  ഇതിൽ നിന്നാണ് നിർണായ തെളിവുകൾ പോലീസിന് ലഭിച്ചത്


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 22 ന് രാത്രിയാണ് നെടുങ്കണ്ടം കല്ലാര്‍  സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം നടന്നത്.  പ്രധാന കാണിക്ക ഉള്‍പ്പടെ നാല് കാണിക്കകള്‍ കമ്പി ഉപയോഗിച്ച് കുത്തിത്തുറന്ന് മോഷണം നടത്തിയത്.മോഷണത്തിനുശേഷം തെളിവുകൾ നശിപ്പിക്കുവാൻ ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന സി.സി.ടി.വി കാമറ, മോണിറ്റര്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയും എടുത്തുകൊണ്ടുപോയി. ഇവ പിന്നീട് ക്ഷേത്രത്തിനു സമീപത്തുള്ള കല്ലാർ ഡാമിൻറെ പരിസരത്തു നിന്നും പോലീസ് കണ്ടെത്തിയിരുന്നു.


ഉപേക്ഷിച്ചു പോയ സിസിടിവി ഹാർഡ് ഡിസ്കുകൾ പരിശോധിച്ചപ്പോഴാണ് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചത്. പ്രതിയെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചതോടെ അന്വേഷണവും പോലീസ് ഊർജ്ജിതമാക്കി. മോഷണത്തിനു ശേഷം സ്വർണവും പണവുമായി പ്രതി തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്. ക്ഷേത്രത്തിൽ മോഷണം നടക്കുന്നതിന് മുമ്പ് നെടുങ്കണ്ടം കോമ്പയാർ സിയോൺ റിസോർട്ടിൽ നിന്നും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. അടഞ്ഞു കിടന്നിരുന്ന റിസോർട്ടിൽ നിന്നും ടിവി, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് മോഷ്ടിച്ച് കടത്തിയത്. ഇവിടെയും തെളിവുകൾ അവശേഷിപ്പിക്കാതെ മോഷ്ടാക്കൾ സിസിടിവി ഹാർഡ്ഡിസ്കുകൾ അഴിച്ചു കൊണ്ടുപോയിരുന്നു. ഈ മോഷണത്തിലും പ്രതികളേ കുറിച്ചുള്ള അന്വേഷണവും തുടരുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.