SI Got Stabbed : മലപ്പുറത്ത് പരാതി അന്വേഷിക്കാനെത്തിയ എസ്ഐക്ക് കുത്തേറ്റു
Malappuram Kondotty പള്ളിക്കൽ ബാസാറിലെ മിനി എസ്റ്റേറ്റിലാണ് സംഭവം.
Malappuram : ചെരുപ്പ് കമ്പിനിയിൽ പ്രശ്നം ഉണ്ടാക്കിയത് അന്വേഷിക്കാനെത്തിയ എസ്ഐ കുത്തി പരിക്കേൽപ്പിച്ചു. മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ ബാസാറിലെ മിനി എസ്റ്റേറ്റിലാണ് സംഭവം.
പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേൽക്കുകയായിരുന്നു. എസ്‌ഐ ഒ.കെ രാമചന്ദ്രനാണ് കുത്തേറ്റത്.
ALSO READ : Norway Attack: നോർവേയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ 5 പേരെ അമ്പെയ്ത് കൊലപ്പെടുത്തി
കൈയ്ക്കും തോളിനുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ എസ്‌ഐയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് എസ്ഐയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.
ALSO READ : Class 8 girl Murder: പ്രണയാഭ്യർഥന നിരസിച്ചു; 8ാം ക്ലാസുകാരിയെ 22കാരൻ കുത്തിക്കൊന്നു
പള്ളിക്കല്‍ ബസാറില്‍ ചെരുപ്പ് കമ്പനിയില്‍ പ്രശ്‌നമുണ്ടാക്കിയതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നതിനിടെയാണ് എസ്‌ഐയെ പ്രതി കുത്തിപ്പരിക്കേല്‍പ്പിക്കുന്നത്.
ALSO READ : Poojapura Twin Murder : തിരുവനന്തപുരത്ത് മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു
സംഭവത്തില്‍ പള്ളിക്കല്‍ സ്വദേശിയായ പ്രതി ഹരീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാർ ചേർന്നാണ് ഹരീഷിനെ പൊലീസിനെ ഏൽപ്പിച്ച് നൽകിയത്. ഹരീഷ് ചെരിപ്പ് കമ്പിനിക്ക് മുമ്പിലെത്തിയ ഹരീഷ് കല്ലെടുത്തെറിയുകയും മറ്റ് പ്രശ്നങ്ങളും സൃഷ്ടിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...