ഇസ്ലാമാബാദ്: പാകിസ്ഥാനിൽ (Pakistan) പോളിയോ വാക്സിനേഷൻ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോ​ഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ആക്രമണം (Attack) ഉണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പോളിയോ വാക്സിനേഷൻ നൽകുന്നവർക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ആക്രമണങ്ങൾ വർധിച്ചതിനെ തുടർന്ന് വാക്സിനേഷൻ (Vaccination) പ്രവർത്തനങ്ങൾ സർക്കാർ താൽകാലികമായി നിർത്തിവച്ചിരുന്നു.


ALSO READ: US Airforce അഫ്​ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തി; സ്ഥിരീകരിച്ച് യുഎസ് വക്താവ് ജോൺ കെർബി


ബൈക്കിലെത്തിയ അക്രമി സംഘമാണ് പൊലീസുകാരന് നേരെ നിറയൊഴിച്ചത്. പോളിയോ സംഘത്തിനൊപ്പം തിരിച്ച് മടങ്ങവേയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


പാകിസ്ഥാനും അഫ്​ഗാനിസ്ഥാനും (Afghanistan) മാത്രമാണ് ലോകത്ത് പോളിയോ മുക്തമാകാത്ത രണ്ട് രാജ്യങ്ങൾ.   തീവ്രവാദി ആക്രമണങ്ങൾ മൂലം പാകിസ്ഥാനിൽ പോളിയോ വാക്സിനേഷൻ പ്രതിസന്ധിയിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.