കോഴിക്കോട്:  ഒരു സ്ത്രീയോടൊപ്പം ലോഡ്ജില്‍ മുറിയെടുത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വാടകയിനത്തില്‍ ഇളവ് കൈപ്പറ്റിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. ഗ്രേഡ് ഡി സബ് ഇന്‍സ്‌പെക്ടര്‍ ജയരാജനെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.  ഇത് സംബന്ധിച്ച ഉത്തരവ് കണ്ണൂര്‍ റേഞ്ച് ഡിഐജി രാജ്പാല്‍ മീണ പുറത്തിറക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മലപ്പുറത്ത് അടച്ചിട്ട് വീട്ടിൽ നിന്നും കാൽ കോടി രൂപയുടെ സ്വർണം മോഷണം പോയി


കേസിനാസ്പദമായ സംഭവം നടക്കുന്നത് മെയ് പത്തിനാണ്. ടൗണ്‍ പോലീസ് സ്റ്റേഷന്‍ എസ്ഐ ആണെന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് കോഴിക്കോട് ലിങ്ക് റോഡിലുള്ള പാര്‍ക്ക് ലെയ്ന്‍ റൂംസില്‍ ഒരു സ്ത്രീയോടൊപ്പമെത്തി ജയരാജന്‍ മുറിയെടുക്കുകയായിരുന്നു.  ജയരാജൻ തിരിച്ചറിയല്‍ കാര്‍ഡടക്കം കാണിച്ചാണ് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചത്.  ശേഷം 2,500 രൂപ ദിവസ വാടകയുള്ള എസി മുറി ഉപയോഗപ്പെടുത്തിയ ഇവര്‍ മടങ്ങാൻ നേരം ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വാടകയിനത്തില്‍ വിലപേശിയ ശേഷം 1,000 രൂപയാണ് നല്‍കിയത്.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


ഇതിന് ശേഷം ലോഡ്ജ് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന ആളല്ലെന്ന് കണ്ടെത്തുകയും പരാതി നൽകുകയുമായിരുന്നു.  ആ സമയം കോഴിക്കോട് സിറ്റി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലായിരുന്നു ജയരാജന്‍ ജോലിചെയ്തിരുന്നത്. ഇതോടെ ഗുരുതരമായ അച്ചടക്കലംഘനം, സ്വഭാവദൂഷ്യം, അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റല്‍ എന്നിവ ചുമത്തി ജയരാജനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.