Palakkad Political Murder : പാലക്കാട് RSS പ്രവർത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു
Palakkad RSS പ്രവർത്തകൻ സഞ്ജിത്തും ഭാര്യയും ബൈക്കിൽ സഞ്ചരിക്കവെ കാറിലെത്തിയ സംഘം തടഞ്ഞ് നിർത്തിയാണ് വെട്ടി കൊലപ്പെടുത്തിയത്
Palakkad : പാലക്കാട് RSS പ്രവർത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു. മമ്പുറത്ത് എലപ്പുള്ളി സ്വദേശി 27കാരനായ സഞ്ജിത്താണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെ പട്ടാപ്പകൽ ഭാര്യയുടെ മുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. സഞ്ജിത്തും ഭാര്യയും ബൈക്കിൽ സഞ്ചരിക്കവെ കാറിലെത്തിയ സംഘം തടഞ്ഞ് നിർത്തിയാണ് വെട്ടി കൊലപ്പെടുത്തിയത്.
സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും SDPI ആണ് പിന്നിലെന്ന് ബിജെപി പാലക്കാട് ജില്ല നേതൃത്വം അറിയിച്ചു. സംഭവം ആസൂത്രിതമാണെന്ന് ബിജെപി ജില്ല അധ്യക്ഷൻ കെ.എം ഹരിദാസ് പറഞ്ഞു.
ALSO READ : മൻസൂർ വധക്കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് കീഴടങ്ങി; കേസിൽ കുടുക്കിയതെന്ന് സുഹൈൽ
ഉടൻ തന്നെ സഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാല് പേർ ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഈ പ്രദേശത്ത് നേരത്തെ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് സഞ്ജിത്തിന്റെ കൊലപാതകം എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...