Poonjar : പൂഞ്ഞാറിൽ കനത്ത മഴയെ (Heavy Rain) തുടർന്നുണ്ടായ വെള്ളകെട്ടിലൂടെ (Water Logging) അപകടകരമായ രീതിയിൽ കെഎസ്ആർടിസി (KSRTC)  ബസ് ഓടിച്ച ഡ്രൈവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തു. കേരള റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ നൽകിയ പരാതിയിലാണ് പൂഞ്ഞാർ പൊലീസ് കേസെടുത്തിരിക്കുന്നത്. കെഎസ്ആർടിസി ഡ്രൈവറായ ജയദീപനെതിരായാണ് പോലീസ് കേസെടുത്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുമ്പ് പൂഞ്ഞാർ  സെന്റ് മേരീസ് പള്ളിക്കു മുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ  ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയത്തിന് കെഎസ്ആർറ്റിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തിരുന്നു. ഗതാഗതമന്ത്രി ആന്റണി രാജു  കെഎസ്ആർടി മാനേജിംഗ്   ഡയറക്ടർക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്  ജയദീപിനെ സസ്പെൻഡ് ചെയ്ത്.


ALSO READ: Kerala Rain Crisis : പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ KSRTC ബസ് ഓടിച്ച ഡ്രൈവറെ സസ്പെൻഡ് ചെയ്തു


പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് പകുതിയിലധികം മുങ്ങിയത്. ബസിൽ ഉണ്ടായിരുന്നവരെ പ്രദേശവാസികൾ രക്ഷിച്ചു. കേരളത്തിൽ ഇരട്ട ന്യൂനമർദ്ദത്തെ തുടർന്ന് കനത്ത നാശനഷ്ടമാണ് ഉണ്ടായത്, നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു . സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ഇപ്പോഴും മഴ തുടരുകയാണ്.


ALSO READ: Heavy rain in Kerala: പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് മുങ്ങി; യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി


സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് (Heavy rain) സാധ്യതയെന്ന് റിപ്പോർട്ട്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് (Yellow alert) പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാടിന്റെ തെക്കൻ തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയെ തുടർന്ന് കേരളത്തിൽ നാല് ദിവസത്തേക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.


ALSO READ: Kerala Rain Crisis : ശബരിമലയിൽ ഒക്ടോബർ 19 വരെ ഭക്തർക്ക് പ്രവേശനമില്ല


മലയോര പ്രദേശങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ മലയോര മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അറിയിച്ചിട്ടുണ്ട്. തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴിയാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.