Kerala Rain Crisis : പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ KSRTC ബസ് ഓടിച്ച ഡ്രൈവറെ സസ്പെൻഡ് ചെയ്തു

Poonja St Mary's പള്ളിക്കു മുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ  ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ KSRTC ഡ്രൈവറെ സസ്പെൻഡ് ചെയ്തു.   

Written by - Zee Malayalam News Desk | Last Updated : Oct 17, 2021, 12:02 AM IST
  • ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടി മാനേജിംഗ് ഡയറക്ടർക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെ സസ്പെൻഡ് ചെയ്ത്.
  • പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയിലധികം മുങ്ങിയത്.
  • ബസിൽ ഉണ്ടായിരുന്നവരെ പ്രദേശവാസികൾ രക്ഷിച്ചു.
Kerala Rain Crisis : പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ KSRTC ബസ് ഓടിച്ച ഡ്രൈവറെ സസ്പെൻഡ് ചെയ്തു

Kottayam : കനത്ത മഴയിൽ പൂഞ്ഞാറിൽ KSRTC ബസ് വെള്ളക്കെട്ടിൽ അകപ്പെട്ട സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി. പൂഞ്ഞാർ  സെന്റ് മേരീസ് പള്ളിക്കു മുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ  ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ KSRTC ഡ്രൈവറെ സസ്പെൻഡ് ചെയ്തു. 

ഗതാഗതമന്ത്രി ആന്റണി രാജു  കെഎസ്ആർടി മാനേജിംഗ്   ഡയറക്ടർക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്  ജയദീപിനെ സസ്പെൻഡ് ചെയ്ത്.

ALSO READ : Heavy rain in Kerala: പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് മുങ്ങി; യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി

പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയിലധികം മുങ്ങിയത്. ബസിൽ ഉണ്ടായിരുന്നവരെ പ്രദേശവാസികൾ രക്ഷിച്ചു.

ALSO READ : Kerala Rain Crisis : ശബരിമലയിൽ ഒക്ടോബർ 19 വരെ ഭക്തർക്ക് പ്രവേശനമില്ല

അതേസമയം ഇരട്ട ന്യൂനമർദത്തെ തുടർന്നുള്ള മഴ വടക്കൻ കേരളത്തിലും പെയ്ത് തുടങ്ങി. കോട്ടയം ജില്ലയിലെ കിഴക്കൻ ഭാഗങ്ങളിലും ഇടുക്കി ജില്ലയിലും പത്തനംതിട്ടയിലുമാണ് കനത്തനാശനഷ്ടങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ALSO READ : Landslide Kottayam | കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലിൽ മരണം ആറായി; കാർ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു

സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ 9 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇരുപതോളം പേരെ കാണാതായി. നാളെ സംസ്ഥാനത്ത് ഒരു ജില്ലയിലും റെഡ് അലേർട്ട് കേന്ദ്ര കാലാവസ്ഥ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നൊരു ആശ്വാസ വാർത്തയാണ് ഏറ്റവും അവസാനമായി പുറത്ത് വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News