Porotta Fight: പൊറോട്ട നല്‍കാൻ വൈകി; തട്ടുകടയിൽ വമ്പൻ അടി
തട്ടുകടയിൽ പൊറോട്ട നല്‍കാൻ വൈകിയതിന്റെ പേരിലാണ് അടിപിടിയുണ്ടായത്, സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
കോട്ടയം: ഒരിടവേളക്ക് ശേഷം ഭക്ഷണം വൈകൽ അടികൾ വീണ്ടും നാട്ടിൽ ആരംഭിച്ചിട്ടുണ്ട്. ഇത്തവണ അത് പൊറോട്ടയുമായി ബന്ധപ്പെട്ടാണ്. സംഭവം കോട്ടയത്തും.
ഏറ്റുമാനൂരില്‍ തട്ടുകടയിൽ പൊറോട്ട നല്‍കാൻ വൈകിയതിന്റെ പേരിലാണ് അടിപിടിയുണ്ടായത്. തട്ടുകട ജീവനക്കാരൻ ഉള്‍പ്പെടെ 2 പേര്‍ക്ക് സംഭവത്തിൽ പരിക്കേറ്റു.
Also Read: Win Win Lottery Result: ഒന്നാം സമ്മാനം 75 ലക്ഷം, വിൻ വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്
എംസി റോഡില്‍ തെള്ളകത്തെ തട്ടുകടയില്‍ ഇന്നലെ രാത്രി 10-ന് ആയിരുന്നു സംഭവം നടന്നത്. തട്ടുകട ഉടമ ആഷാദ്, സംക്രാന്തി സ്വദേശി വിഷ്ണു തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പതിനഞ്ചുകാരിയെ അധ്യാപകര്‍ കൂട്ടബലാത്സംഗം ചെയ്തു
പതിനഞ്ചുകാരിയെ അധ്യാപകര്‍ കൂട്ടബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിൽ നിന്നും എറിഞ്ഞ് കൊന്നതായി പരാതി. ലക്‌നൗവിലെ അയോധ്യയിലാണ് സംഭവം. ഒരു സ്വകാര്യ സ്കൂളിലാണ് പെൺകുട്ടി പഠിക്കുന്നത്. അവധി ദിവസമായ വെള്ളിയാഴ്ച മകളെ സ്‌കൂളിലേക്ക് പ്രധാനാധ്യാപിക വിളിച്ചുവരുത്തുകയായിരുന്നുവെന്നും. സ്കൂളിലെത്തിയ കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം കെട്ടിടത്തിന് മുകളിൽ നിന്നും എറിഞ്ഞു. ഇതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...