Pothencode Gunda Attack| പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാ സംഘം പോലീസ് പിടിയിൽ
ഭക്ഷണം കഴിച്ച് മടങ്ങിയ ഗുണ്ടാ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. കാർ ബ്ലോക്ക് ചെയ്തു എന്ന് ആരോപിച്ചായിരുന്നു ആക്രമണം.
തിരുവനന്തപുരം: പോത്തൻകോട് അച്ഛനെയും മകളെയും ഗുണ്ടകൾ ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതികൾ പോലീസ് പിടിയിൽ. സംഘത്തിലുണ്ടായിരുന്ന ഫൈസൽ, റിയാസ്, ആഷിഖ്,നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പോലീസാണ് ഇവരെ പിടികൂടിയത്. പോത്തൻ കോട് പോലീസിന് പ്രതികളെ കൈമാറി.
വെഞ്ഞാറമൂട് സ്വദേശി ഷാ, 17 കാരിയായ മകൾ എന്നിവരെയാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. ഭക്ഷണം കഴിച്ച് മടങ്ങിയ ഗുണ്ടാ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. കാർ ബ്ലോക്ക് ചെയ്തു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. പെൺകുട്ടിയുടെ മുടി കുത്തിപ്പിടിക്കുകയും കടന്ന് പിടിക്കുകയും ചെയ്തു.
Also Read: Sanjith Murder| ആയുധങ്ങൾ വാങ്ങിയ ആൾ അറസ്റ്റിൽ, നാല് പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്
അറസ്റ്റിലായ പ്രതികൾ എല്ലാവരും നിരവധി കേസുകളിൽ പ്രതികളാണ്. ഇതിൽ ഫൈസൽ പള്ളിപ്പുറത്ത് സ്വർണ്ണ വ്യാപാരിയെ മുളക് പൊടി എറിഞ്ഞ് 100 പവൻ കവർന്ന കേസിലെ പ്രതിയാണ്.
Also Read: CPM - CPI Clash : കാലടിയിൽ സിപിഎം - സിപിഐ സംഘർഷം: സിപിഐ പ്രവർത്തകർക്ക് വെട്ടേറ്റു
അതേസമയം തിരുവനന്തപുരം ജില്ലയിൽ ഗുണ്ടകൾക്കെതിരെ കർശന നടപടിയാണ് പോലീസ് കൈക്കൊള്ളുന്നത് കഴിഞ്ഞ ദിവസം 1200-ൽ അധികം റെയിഡുകൾ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...