കാഞ്ചിപുരം: സ്വത്ത് തട്ടാനായി 40 കാരനെ കൊലപ്പെടുത്തിയ ശേഷം വീപ്പയിലിട്ട് കോൺക്രീറ്റ് ചെയ്ത സംഭവത്തിലെ പ്രതികൾ അറസ്റ്റിലായി. പുതുക്കോട്ട,കൊണ്ടയാർപെട്ടി സ്വദേശി അടകനാണ് കൊല്ലപ്പെട്ടത്. 18 മാസങ്ങൾക്ക് മുൻപാണ് അടകനെ കാണാതായത് തുടർന്ന് ഭാര്യ പഴനിയമ്മ പൊലീസിൽ (Police) പരാതി നൽകി. പെരുമ്പത്തൂരിലെ കാർ നിർമ്മാണ പ്ലാന്റിലെ ജീവനക്കാരനായിരുന്നു അടകൻ. 2019-ൽ ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ അടകനെ പിന്നീട് ആരും കണ്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

അടകനെ കാണാതായതോടെ ഭാര്യ കോടതിയിൽ (Court) ഹേബിയസ് കോർപ്പസ്സ് ഫയൽ ചെയ്തു. എന്നാൽ കുടുംബ പ്രശ്നങ്ങൾ അലട്ടിയതിനാൽ അടകൻ നാടുവിട്ടുവെന്നായിരുന്നു. പോലീസ് കോടതിയെ അറിയച്ചത്.ഇതിനിടയിലാണ് അടകന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും മൂന്നര ലക്ഷത്തോളം രൂപ  അടകന്റെ അകന്ന ബന്ധുകൂടിയായ ചിത്രയുടെ അക്കൗണ്ടിലേക്ക് മാറ്റിയത് പഴനിയമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ പഴനിയമ്മ വിവരം അന്വേഷണ ഉദ്യോ​ഗസ്ഥരെ അറിയിക്കുകയായിരുന്നു. അടകന്റെ അനന്തിരവന്റെ ഭാര്യ കൂടിയാണ് ചിത്ര.


ALSO READ:  Murder ​in Mumbai: കാമുകൻറെ സഹായത്തോടെ വാടകക്കൊലയാളിയെ കൊണ്ട് ഭർത്താവിനെ കൊലപ്പെടുത്തി പൊലീസുകാരി


സംഭവം പരിശോധിച്ച പോലീസാണ് സംഭവത്തിന്റെ യഥാർഥ ചിത്രം പുറത്ത് വിടുന്നത്. അടകനും ചിത്രയും തമ്മിൽ ബന്ധമുണ്ടായിരുന്നു. അടകന്റെ സ്വത്തിലായിരുന്നു (Asset) ചിത്രയുടെ കണ്ണ്. രണ്ട് കോടിയിലധികം വിലമതിക്കുന്ന വീടും,ആസ്ഥിവകകളും എങ്ങിനെയെങ്കിലും കൈക്കലാക്കണമെന്ന് തന്നെ അവർ കരുതി. ഇതിനായി പലവട്ടം തനിക്കൊപ്പം സ്ഥിര താമസമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അടകൻ ഇതൊന്നും സമ്മതിച്ചിരുന്നില്ല.


ALSO READ: Adimaliയിൽ വയോധികൻ മരിച്ച നിലയിൽ: മൃതദേഹത്തിൽ മുറിവുകൾ, മരിച്ചത് ഒറ്റക്ക് താമസിക്കുന്നയാൾ


 


ഒരു ദിവസം അടകനെ വീട്ടിലേക്ക് വിളിച്ച് വരുത്തി വാടക ​ഗുണ്ടകളുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വീപ്പയിലാക്കി. മുകളിൽ കോൺക്രീറ്റ് ചെയ്തു. ശേഷം വീപ്പ സമീപത്തെ കിണറ്റിലും നിക്ഷേപിക്കുകയായിരുന്നു. അറസ്റ്റിലായ ശേഷം ചിത്ര തന്നെയാണ് സംഭവങ്ങൾ എല്ലാം പോലീസിനോട് (Police) വിശ​ദമാക്കിയത്. ചിത്രക്കൊപ്പം കേസിലെ പ്രതികളായ എഴിമെലൈ,രഞ്ജിത്ത്,വിവേകാനന്ദൻ,ടാർസൻ,സതീഷ് സുബ്രഹ്മണി എന്നിവരും അറസ്റ്റിലായി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.