Murder ​in Mumbai: കാമുകൻറെ സഹായത്തോടെ വാടകക്കൊലയാളിയെ കൊണ്ട് ഭർത്താവിനെ കൊലപ്പെടുത്തി പൊലീസുകാരി

ഇക്കഴിഞ്ഞ ഫെബ്രുവരി പതിനേഴിനായിരുന്നു കൊലപാതകം നടന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 5, 2021, 01:54 PM IST
  • കുറ്റകൃത്യം വളരെ ആസൂത്രണം ചെയ്താണ് ഇരുവരും നടപ്പാക്കിയതെന്നാണ് പോലീസ് (mumbai Police) പറയുന്നത്
  • ഇതിനായി കാമുകനായ വികാസിൻറെ കയ്യിൽ രണ്ടരലക്ഷം രൂപ ഏൽപ്പിക്കുകയും ചെയ്തു.
  • ഈ പണം ഉപയോഗിച്ചാണ് വാടകക്കൊലയാളികളെ കൊല്ലാൻ ക്വട്ടേഷൻ ഏൽപ്പിച്ചത്
Murder ​in Mumbai: കാമുകൻറെ സഹായത്തോടെ വാടകക്കൊലയാളിയെ കൊണ്ട് ഭർത്താവിനെ കൊലപ്പെടുത്തി പൊലീസുകാരി

മുംബൈ: പോലീസുകാരനായ (Police) കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ മുംബൈ പോലീസിലെ വനിതാ കോൺസ്റ്റബിൾ അറസറ്റിൽ.മുംബൈ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ പുന്ദലിക് പട്ടേൽ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുംബൈ വസായി പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിളുമാരായ സ്നേഹൽ, വികാസ് പഷ്തെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനേഴിനായിരുന്നു കൊലപാതകം നടന്നത്.

സംഭവം പോലീസ് വിവരിക്കുന്നത് ഇങിനെ- സ്നേഹലും സഹപ്രവർത്തകനായ വികാസും തമ്മിൽ കഴിഞ്ഞ ഏഴ് വർഷമായി പ്രണയത്തിലാണ്. 
ഇടയിൽ സ്നേ​ഹലിന്റെ വീട്ടിൽ സന്ദർശനത്തിനും വികാസ് എത്തുമായിരുന്നു. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് വസായി സ്റ്റേഷനിലെ (Mumbai) മറ്റ് സഹപ്രവർത്തകർക്കും അറിവുണ്ടായിരുന്നു. കൊല്ലപ്പെട്ട പുന്ദലികിനും ഇവരുടെ ബന്ധം അറിയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ALSO READ : Crime News: മൂത്തമകളെ ചികിത്സിക്കാന്‍ ഇളയ മകളെ വിറ്റ് മാതാപിതാക്കള്‍

കുറ്റകൃത്യം വളരെ ആസൂത്രണം ചെയ്താണ് ഇരുവരും നടപ്പാക്കിയതെന്നാണ് പോലീസ് (mumbai Police) പറയുന്നത്. ഇതിനായി കാമുകനായ വികാസിൻറെ കയ്യിൽ രണ്ടരലക്ഷം രൂപ ഏൽപ്പിക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ചാണ് വാടകക്കൊലയാളികളായ സ്വപ്നിൽ ഗോവരി, അവിനാശ് ഭോയിർ, വിശാൽ പട്ടിൽ എന്നീ മൂന്ന് പേരെ പുന്ദലികിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത്. കൃത്യം നടന്ന ദിവസം പുന്ദലിക്കിൻറെ ഓട്ടോറിക്ഷയിൽ കയറിയ ക്വട്ടേഷൻ സംഘം ആൾത്തിരക്ക് കുറഞ്ഞ സ്ഥലത്തെത്തിയപ്പോൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടു.

ALSO READ Hyderabad ൽ പ്രണയഭ്യർഥന നിരസച്ചിതിനെ Software Engineer റെ Flat ൽ കയറി കുത്തി

മൂത്രം ഒഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ ഇവർ ഇരുമ്പ് ദണ്ഡുപയോഗിച്ച് ഇയാളെ മർദ്ദിക്കുകയായിരുന്നു. ക്രൂരമായ ആക്രമണത്തിൽ സംഭവസ്ഥലത്ത് വച്ചു തന്നെ പുന്ദലിക് കൊല്ലപ്പെട്ടു. അതിനു ശേഷം മൃതദേഹം ഹൈവേയിൽ (Highway) ഉപേക്ഷിച്ച് അപകടമരണമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടതോടെ ഇവർ മൃതദേഹം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പുന്ദലികിന്റെ ബന്ധുക്കളുടെ പരാതിയും സംശയവുമാണ് രണ്ട് പ്രതികളെയും പിടിയിലാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News