Punjab: പഞ്ചാബിൽ വൻ ലഹരി വേട്ട. അതിർത്തി കടന്നുള്ള കള്ളക്കടത്ത് പഞ്ചാബ് പോലീസ് പിടികൂടി. രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 105 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തതായി പഞ്ചാബ് പോലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആറാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചു; ചിത്രകല അധ്യാപകന് 12 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി


ഓപ്പറേഷനിൽ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കടത്തുകാരുമായി ബന്ധമുള്ള നവജ്യോത് സിംഗ്, ലവ്പ്രീത് കുമാർ എന്നിവരെയാണ് സംഘം അറസ്റ്റ് ചെയ്തത്.


ഇവർ പാകിസ്ഥാനിൽ നിന്നും ജലപാതകൾ വഴിയാണ് മയക്കുമരുന്ന് കടത്തുന്നതെന്നാണ് പോലീസ് പറയുന്നത്. പരിശോധനയിൽ ഉദ്യോഗസ്ഥർ വലിയ റബ്ബർ ട്യൂബുകൾ കണ്ടെത്തിയിരുന്നു. ഹെറോയിൻ കൂടാതെ അഞ്ച് വിദേശ നിർമ്മിത തോക്കുകളും ഒരു തദ്ദേശ നിർമ്മിത തോക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്.


Also Read: ഇവരാണ് സൂര്യന്റെ പ്രിയ രാശിക്കാർ ലഭിക്കും രാജകീയ ജീവിതം!


ഇത് പഞ്ചാബിലെ ഏറ്റവും വലിയ ഹെറോയിൻ പിടിച്ചെടുക്കലാണെന്ന് സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് വ്യക്തമാക്കി.
ഇൻ്റലിജൻസ് നേതൃത്വത്തിലുള്ള ഓപ്പറേഷനിൽ പഞ്ചാബ് പോലീസ് അതിർത്തി കടന്നുള്ള കള്ളക്കടത്ത് റാക്കറ്റിനെ കീഴടക്കുകയും രണ്ട് കൂട്ടാളികളെ പിടികൂടുകയും ചെയ്തിരുന്നു. വിദേശത്ത് നിന്നുള്ള മയക്കുമരുന്ന് കടത്തുകാരനായ നവ്പ്രീത് സിംഗ് നവ് ഭുള്ളറിനെ 105 കിലോഗ്രാം ഹെറോയിൻ, 31.93 കിലോഗ്രാം കഫീൻ അൻഹൈഡ്രസ്, 17 കിലോഗ്രാം ഡിഎംആർ, 5 വിദേശ നിർമ്മിത പിസ്റ്റളുകൾ, 1 ദേശിക്കട്ട എന്നിവയുമായിട്ടാണ് പിടിയിലായത്.


പോലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്, സംഭവത്തിൽ കൂടുതൽ അറസ്റ്റിലേക്ക് നയിച്ചേക്കാവുന്ന ബന്ധങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ഡിജിപി അറിയിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.