Surya Dev Favorite Zodiac Signs: ജ്യോതിഷത്തിൽ ഈ മൂന്ന് രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്. ഇവർക്ക് സൂര്യന്റെ പ്രത്യേക സ്പെഷ്യൽ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ജ്യോതിഷത്തിൽ സൂര്യന് വളരെയധികം പ്രാധാന്യമുണ്ട്. സൂര്യനെ ആത്മാവിന്റെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ അകറ്റുകയും പ്രകാശം നിറയ്ക്കുകയും ചെയ്യും.
Also Read: മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, കർക്കടക രാശിക്കാർക്ക് ബിസിനസിൽ നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!
സൂര്യനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തിൽ ഊർജ്ജവും ശക്തിയും ലഭിക്കും. സൂര്യൻ ചിങ്ങം രാശിയുടെ അധിപനാണ്. സൂര്യനായി സമർപ്പിച്ചിരിക്കുന്ന ദിനം ഞായറാഴ്ചയാണ്. സൂര്യന്റെ മഹാദശ നടക്കുന്നവർക്ക് ഞായറാഴ്ച സൂര്യനെ ആരാധിക്കുന്നതിലൂടെ അനുഗ്രഹം ലഭിക്കും. ജ്യോതിഷമനുസരിച്ച് സൂര്യൻ സ്പെഷ്യൽ കൃപ നൽകുന്ന ചില രാശിക്കാരുണ്ട് അവർക്ക് ജീവിതത്തിൽ ഒരു കുറവുമുണ്ടാകില്ല. എല്ലാ മേഖലയിലും വിജയം ലഭിക്കും. ജ്യോതിഷ പ്രകാരം സൂര്യന്റെ സ്പെഷ്യൽ കൃപ എപ്പോഴും നിലനിൽക്കും. ഈ രാശികളെ അഗ്നി മൂലകത്തിന്റെ രാശികളായിട്ടാണ് കണക്കാക്കുന്നത്. അത് ഏതൊക്കെ രാശികളാണെന്ന് നോക്കാം...
ചിങ്ങം (Leo): ജ്യോതിഷ പ്രകാരം ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. ചിങ്ങം രാശിക്കാർ ജനനം മുതൽ നേതൃത്വ ഗുണമുള്ളവരാണ്. ഈ ആളുകൾ നിർഭയരും ധൈര്യശാലികളും ദൃഢ നിശ്ചയമുള്ളവരുമാണ്. ഇത്തരം ആളുകൾ അതിമോഹമുള്ളവരും ധൈര്യശാലികളും ശക്തമായ ഇച്ഛാശക്തിയുള്ളവരുമാണ്. ചിങ്ങം രാശിക്കാർ ഞായറാഴ്ച സൂര്യന് ജലം അർപ്പിക്കുന്നത് ഉത്തമമാണ്.
Also Read: പി പി ദിവ്യയെ തൊടാതെ പോലീസ്; 11-ാം ദിവസവും സംരക്ഷണം
മേടം (Aries): മേട രാശിയുടെ അധിപൻ ചൊവ്വയാണ്. ഇത് ജീവിതത്തിൽ ധൈര്യത്തിന്റെയും ഉത്സാഹത്തിന്റെയും ഘടകമായി കണക്കാക്കപ്പെടുന്നു. ഒരുപക്ഷെ മേട രാശിക്കാർക്ക് ജീവിതത്തോട് എപ്പോഴും ഒരു പുതിയ ഊർജ്ജവും ഉത്സാഹവും ഉണ്ടാകാൻ ഇത് കാരണമാണ്. അസ്ഥിരതയാണ് ഈ രാശിക്കാരുടെ ഏറ്റവും വലിയ ബലഹീനത. ഈ ആളുകൾ സൂര്യനെ ആരാധിക്കുന്നത് നല്ലതാണ്.
ധനു (Sagittarius): ധനു രാശിയുടെ അധിപൻ വ്യാഴമാണ്. ഈ രാശിക്കാർ ധൈര്യശാലികളാണ്. ഒരു സാഹചര്യത്തിലും തളരില്ല. ധനു രാശിക്കാർ മഹത്വകാംക്ഷികളാണ്. ഇവർ കഠിന പരിസ്ഥിതിയിലും ബുദ്ധിയും വിവേകവും ഉപയോഗിച്ച് എല്ലാം പരിഹരിക്കുന്നു. ധനു രാശിക്കാർ ആത്മവിശ്വാസം നിറഞ്ഞവരാണ്. നാവിന്റെ നിയന്ത്രണം ഇല്ലാത്തതാണ് ഈ രാശിക്കാരുടെ ഏറ്റവും വലിയ ദൗർബല്യം. സൂര്യനെ ആരാധിക്കുന്നതും ഉപാസിക്കുന്നതും ഇവർക്കും നല്ലതാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.