കോഴിക്കോട്: കക്കോടിയിൽ നിന്നും യുവാവിനെ തട്ടി കൊണ്ടു പോയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. ബേപ്പൂർ പൂന്നാർ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുൽ എന്ന ഷാഹുൽ ഹമീദ് (31വയസ്സ്) നെയാണ് കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 11 നാണ് കക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലത്തെ ബസ്സ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശിയായ യുവാവിനെ ഇന്നോവയിലെത്തിയ നാലു പേർ ചേർന്ന് തട്ടികൊണ്ടു പോയത്. യുവാവിനെ തട്ടികൊണ്ട് പോയതിന് ശേഷം കൊട്ടേഷൻ സംഘം ക്രൂരമായി മർദ്ധിച്ച് എടവണ്ണ പാറയിൽ ഉപേക്ഷിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇൻസ്പെക്ടർ കെ.കെ ബിജുവിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന്  ഇന്നോവ കാർ കണ്ടെത്തുകയും വാഹനം വാടകയ്ക്ക് ടൂറിനായി കൊടുത്തതാണെന്ന് ഉടമ പറയുകയും ചെയ്തു. ഇന്നോവ വാടകക്ക് എടുത്ത സംഘത്തെ കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. പിന്നീട് പ്രതികളായ കൊണ്ടോട്ടി സ്വദേശികളായ സാലി ജമീലിനെയും മുഹമ്മദ് ഷബീറിനെയും പിടികൂടുകയും മറ്റ് രണ്ട് പേരെ കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു.


ALSO READ: കന്യാകുമാരിയിൽ കടലിൽ ചാടി;കേസ് ഒതുക്കാൻ 30 ലക്ഷം വാഗ്ദാനം,എൽദോസ് കുന്നപ്പള്ളിക്കെതിരെ പരാതിക്കാരി


ഇവർക്കായി അന്വേഷണം നടത്തിയെങ്കിലും ഒരാൾ വിദേശത്തേക്ക് കടക്കുകയും ഷാഹുൽ ഒളിവിൽ കഴിയുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഷാഹുൽ രാമനാട്ടുക്കര ഭാഗത്ത് ഉണ്ടെന്ന് പൊലീസിന് രഹസ്യവിവരം  ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഷാഹുലിന്റെ സുഹൃത്തും നിരവധി മോഷണ ലഹരിമരുന്ന് കേസിലെ പ്രതിയുമായ നു ബിൻ അശോകിനൊപ്പം  ഷാഹുലിനെ കണ്ടെത്തുകയായിരുന്നു. ഇരുവരും  ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. മറ്റൊരു ലഹരി സംഘവുമായി ഉണ്ടായ ഏറ്റ് മുട്ടലിനെ തുടർന്ന് പ്രതിയുടെ മുഖത്ത് ബ്ലേഡ് കൊണ്ട് ഉണ്ടായ മാരകമായ മുറിവും  ഉണ്ടായിരുന്നു.


ഇരുവരുടെയും പരാതിയിൽ ഇവരെ  ആക്രമിച്ച സംഘത്തെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികെയാണ്. നു ബിൻ അശോകിനെ ഫറോക്ക് പോലീസിന് കൈമാറി. ഇയാൾക്കെതിരെ  നിരവധി വാറണ്ടുകൾ നിലവിലുണ്ട്. ഇയാളും ഒളിവിൽ കഴിയുകയായിരുന്നു. ഷാഹുലിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സുഹൃത്തിൻ്റെ സഹോദരിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചതിൻ്റെ പേരിലായിരുന്നു ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശിയായ യുവാവിനെതിരെ ക്വട്ടേഷൻ ലഭിച്ചത്. 


ക്വട്ടേഷൻ ലഭിച്ച ശേഷം ഇയാളെ തട്ടിക്കൊണ്ടുപോകാൻ പലതവണ ശ്രമിച്ചെങ്കിലും കൂടെ മറ്റു ആളുകൾ ഉള്ളതിനാൽ പരാജയപ്പെടുകയായിരുന്നെന്നും പോലീസിനോട് പറഞ്ഞു. അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,സുമേഷ് ആറോളി,അർജുൻ എ.കെ, രാകേഷ് ചൈതന്യം, ചേവായൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സജി.എം,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ് നന്മണ്ട,ശ്രീരാഗ് എസ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.