Rajasthan Horror: കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ജീവനോടെ കത്തിച്ചു
Rajasthan Horror: 14 വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. ഭിൽവാര ജില്ലയിലെ കോത്രി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്.
Bhilwara, Rajasthan: കൗമാരക്കാരിയെ കൽക്കരി ചൂളയിൽ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെൺകുട്ടിയെ ചുട്ടുകൊല്ലുന്നതിന് മുമ്പ് കൂട്ടബലാത്സംഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Also Read: Haryana Nuh Violence: ആൾക്കൂട്ട ആക്രമണത്തിൽനിന്ന് ജഡ്ജിയും മകളും രക്ഷപെട്ടത് തലനാരിഴയ്ക്ക്!!
രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. 14 വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. ഭിൽവാര ജില്ലയിലെ കോത്രി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്.
Also Read: GST Council Update: ഓൺലൈൻ ഗെയിം കളിയ്ക്കുന്നവരാണോ? ഒക്ടോബർ 1 മുതൽ പോക്കറ്റ് കാലിയാകും!!
ബുധനാഴ്‌ച രാവിലെ എട്ട് മണിയോടെ പെൺകുട്ടി ആടുകളുമായി വീട്ടിൽ നിന്ന് പോയതായി ഇരയുടെ മൂത്ത സഹോദരൻ പറഞ്ഞു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആടുകൾ തിരിച്ചെത്തിയെങ്കിലും സഹോദരി എത്തിയില്ല. ഗ്രാമത്തിലെ എല്ലാ ബന്ധുക്കളുടെയും വീടുകളിലും കൃഷിയിടങ്ങളിലും തിരച്ചിൽ നടത്തിയിട്ടും വീട്ടുകാർക്ക് അവളെ കണ്ടെത്താനായില്ല.
രാത്രി എട്ട് മണിയോടെ ഗ്രാമത്തിന് പുറത്തുള്ള ക്യാമ്പിൽ കൽക്കരി അടുപ്പ് കത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തിരച്ചിൽ അവിടേയ്ക്ക് വ്യാപിപ്പിച്ചു. മഴക്കാലത്ത് ഇത്തരം അടുപ്പ് കത്തിക്കാത്തതിനാൽ സംശയം തോന്നിയ ഗ്രാമവാസികള്‍ അതിന്‍റെ സമീപത്തെത്തി. അവിടെ നിന്ന് ഇരയുടെ ചെരിപ്പുകള്‍ കണ്ടെടുത്തു. പിന്നീട് അടുപ്പ് വിശദമായി പരിശോധിച്ചപ്പോൾ പെൺകുട്ടി ധരിച്ചിരുന്ന വെള്ളിവളകളും അസ്ഥിക്കഷണങ്ങളും തീയിൽ കണ്ടെത്തി. ഉടന്‍തന്നെ ഗ്രാമവാസികള്‍ പോലീസില്‍ വിവരമറിയിച്ചു.
സംശയം തോന്നിയതിനെ തുടർന്ന് ഗ്രാമവാസികൾ ചിലരെ പിടികൂടി ചോദ്യം ചെയ്തു. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ചതായി മൂന്ന് അക്രമികൾ സമ്മതിച്ചതോടെ പ്രതികളെ പോലീസിന് കൈമാറി.
ഗ്രാമത്തിന് സമീപമുള്ള നാല് പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ രാത്രി ഏറെ വൈകിയും സ്ഥലത്ത് അനേഷണം നടത്തി. രാത്രി തന്നെ ഫോറൻസിക് സംഘവും സ്ഥലത്തെത്തി. വ്യാഴാഴ്ച യുജം സംഭവത്തില്‍ അന്വേഷണം തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...