GST Council Update: ഓൺലൈൻ ഗെയിം കളിയ്ക്കുന്നവരാണോ? ഒക്ടോബർ 1 മുതൽ പോക്കറ്റ് കാലിയാകും!!

GST Council Update: ഓൺലൈൻ ഗെയിമിംഗിൽ മുഴുവൻ തുകയ്ക്കും 28% നികുതി ഈടാക്കാൻ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഒക്‌ടോബർ 1 മുതൽ ഈ തീരുമാനം നടപ്പാക്കും.

Written by - Zee Malayalam News Desk | Last Updated : Aug 3, 2023, 12:23 PM IST
  • നിങ്ങൾ ഓൺലൈൻ ഗെയിമിംഗില്‍ താത്പര്യമുള്ള വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കണം. ഇത് നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വലിയ ഒരു അപ്ഡേറ്റാണ്.
GST Council Update: ഓൺലൈൻ ഗെയിം കളിയ്ക്കുന്നവരാണോ? ഒക്ടോബർ 1 മുതൽ പോക്കറ്റ് കാലിയാകും!!

GST Council Update: GST കൗണ്‍സില്‍ യോഗത്തില്‍ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ട്  കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി. കൗണ്‍സില്‍ തീരുമാനം അനുസരിച്ച് ഒക്ടോബര്‍ 1 മുതല്‍ രാജ്യത്ത് ചില കാര്യങ്ങള്‍ ഏറെ ചിലവേറിയതാകും.  

Also Read:  Haryana Nuh Violence: അക്രമ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാന്‍ ആഹ്വാനം ചെയ്ത് അമേരിക്ക
 
ചരക്ക് സേവന നികുതി (GST) സംബന്ധിച്ച ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ ജിഎസ്ടി കൗൺസിൽ (GST Council) കേന്ദ്ര ധനമന്ത്രിയും എല്ലാ സംസ്ഥാനങ്ങളുടെയും ധനകാര്യ വകുപ്പ്  പ്രതിനിധികൾ അടങ്ങുന്നതുമായ ഒന്നാണ്. ഈ കൗണ്‍സിലിന്‍റെ 51 - മത് യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്. ഈ യോഗത്തില്‍ ഏറെ നിര്‍ണ്ണായകമായ പല തീരുമാനങ്ങളും കൈക്കൊണ്ടു. 

Also Read:  Gyanvapi Verdict: ഗ്യാന്‍വാപിയില്‍ ASI സർവേ തുടരും, ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി, സുപ്രീം കോടതിയെ സമീപിക്കാന്‍ മുസ്ലീം വിഭാഗം 

 ഈ കൗണ്‍സില്‍ യോഗത്തില്‍ ഓൺലൈൻ ഗെയിമുകൾക്ക് നികുതി ചുമത്തുന്നത് സംബന്ധിച്ച ഏറെ പ്രധാനപ്പെട്ട ചര്‍ച്ച നടന്നു. കൂടാതെ ഇതില്‍ ആവശ്യമായ ഭേദഗതിയെ കുറിച്ചും യോഗം  ചർച്ച ചെയ്തു. യോഗം കൈക്കൊണ്ട തീരുമാനങ്ങള്‍  പുറത്തു വന്നിരിയ്ക്കുകയാണ്. നിങ്ങൾ ഓൺലൈൻ ഗെയിമിംഗില്‍ താത്പര്യമുള്ള വ്യക്തിയാണ് എങ്കില്‍ ഈ  വാര്‍ത്ത തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കണം.  ഇത് നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വലിയ ഒരു അപ്ഡേറ്റാണ്. 

ഓൺലൈൻ ഗെയിമിംഗിൽ മുഴുവൻ തുകയ്ക്കും 28% നികുതി ഈടാക്കാൻ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഒക്‌ടോബർ 1 മുതൽ ഈ തീരുമാനം നടപ്പാക്കും. അതേസമയം, ഓൺലൈൻ ഗെയിമുകൾക്കും കാസിനോകൾക്കും 28%  നികുതി ഏർപ്പെടുത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കൗൺസിൽ യോഗത്തിൽ ഡൽഹി, ഗോവ, സിക്കിം സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതായി ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷം സീതാരാമൻ പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന ജിഎസ്ടി കൗൺസില്‍ യോഗത്തില്‍  ഓൺലൈൻ ഗെയിമുകൾക്ക് നികുതി ചുമത്തുന്നതിന് ആവശ്യമായ ഭേദഗതിയെ കുറിച്ച് ചർച്ച നടന്നിരുന്നു.  ആ അവസരത്തില്‍  ഓൺലൈൻ ഗെയിമിംഗ്, കാസിനോ,  Horse Racing എന്നിവയിൽ പന്തയം വെക്കുന്ന മുഴുവൻ പണത്തിനും 28% എന്ന നിരക്കിൽ ജിഎസ്ടി ഈടാക്കാൻ തീരുമാനിച്ചിരുന്നു.

ഓൺലൈൻ ഗെയിമുകൾക്ക് നികുതി ചുമത്തുന്നതിനെതിരെ എതിർപ്പ്

കഴിഞ്ഞ മാസം ചര്‍ച്ച നടത്തിയ ഈ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ബുധനാഴ്ച യോഗം ചേർന്നു. ഓൺലൈൻ ഗെയിമിംഗിന് നികുതി ചുമത്തുന്നതിനെ ഡൽഹി ധനമന്ത്രി എതിർത്തു. അതേസമയം ഗോവയും സിക്കിമും നികുതി ഗെയിമിന്‍റെ മൊത്ത വരുമാനത്തിൽ (Gross gaming revenue (GGR) ചുമത്തണമെന്നും അല്ലാതെ മുഴുവൻ തുകയിലും  നികുതി ഈടാക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കഴിഞ്ഞ യോഗത്തിൽ കൈക്കൊണ്ട  തീരുമാനം നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്, നമന്ത്രി പറഞ്ഞു.

ഓൺലൈൻ ഗെയിമുകൾ സംബന്ധിച്ച കേന്ദ്ര-സംസ്ഥാന നിയമങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം ഒക്‌ടോബർ 1  മുതൽ ഓൺലൈൻ ഗെയിമിംഗിൽ പുതിയ നികുതി വരുമെന്ന് ധനമന്ത്രി വ്യക്തമാക്കി.  നികുതി നടപ്പാക്കി ആറ് മാസത്തിന് ശേഷം ഇത് പുനഃപരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News