Spying | പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തി നടത്തി, രാജസ്ഥാനിൽ ഒരാൾ അറസ്റ്റിൽ
ഇന്ത്യന്‍ സൈന്യത്തിന്റെ പ്രാദേശിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാള്‍ പാകിസ്ഥാന് കൈമാറിയത്.
ജയ്പുര്‍: ജയ്സൽമേരിൽ (Jaisalmer) പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തി (Spy) നടത്തിയയാളെ രാജസ്ഥാൻ പോലീസ് (Rajasthan Police) അറസ്റ്റ് ചെയ്തു. മൊബൈല്‍ സിം കാര്‍ഡുകളുടെ കട നടത്തുന്ന നിബാബ് ഖാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
വർഷങ്ങളായി നിബാബ് പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐക്ക് വേണ്ടി ചാരപ്പണി ചെയ്യുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര പറഞ്ഞു.
Also Read: Cannabis seized | കൊല്ലത്ത് 65 കിലോ കഞ്ചാവ് പിടികൂടി; രണ്ട് ആന്ധ്ര സ്വദേശികൾ പിടിയിൽ
ഇന്ത്യന്‍ സൈന്യത്തിന്റെ പ്രാദേശിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാള്‍ പാകിസ്ഥാന് കൈമാറിയതെന്നും സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയായിരുന്നു വിവര കൈമാറ്റമെന്നും മിശ്ര വ്യക്തമാക്കി.
Also Read: Mental Torture: യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; മരണം മാനസിക പീഡനം മൂലമെന്ന് സഹോദരൻ
2015ല്‍ നിബാബ് പാകിസ്ഥാനിൽ സന്ദർശനം നടത്തിയ സമയത്തായിരുന്നു ഐഎസ്ഐൽ ചേർന്നത്. പിന്നീട് 15 ദിവസം ഐഎസ്‌ഐയുടെ കീഴില്‍ ഇയാൾ പരിശീലനം നേടി. ഇയാള്‍ക്ക് 10,000 രൂപയും ലഭിച്ചിരുന്നു. തിരിച്ച് ഇന്ത്യയിൽ എത്തിയ നിബാബ് പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തി നടത്താൻ തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...