Kozhikode: രാമനാട്ടുകര സ്വര്‍ണ്ണ കവര്‍ച്ച (Ramanattukara Gold Smuggling Case) ആസൂത്രണക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കൊടുവള്ളി സ്വദേശി ഫിജാസിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചെര്‍പ്പുളശ്ശേരിയിൽ നിന്നുള്ള സംഘത്തിനെ കൊടുവള്ളി സംഘവുമായി ബന്ധപ്പെടുത്തിയത് ഫിജാസ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അറസ്റ്റെന്ന്  പൊലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

 സ്വര്‍ണ്ണ കവര്‍ച്ച (Robbery) ആസൂത്രണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന സൂഫിയാന്റെ സഹോദരൻ കൂടിയാണ് ഫിജാസ്. അതിനിടെ സ്വർണ്ണ കവർച്ച കേസ് പ്രതികളുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. കൊണ്ടോട്ടി പൊലിസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ശേഷമാണ് തെളിവെടുപ്പ്. എട്ട് പ്രതികളെയാണ് തെളിവെടുപ്പിന് കൊണ്ടുപോകുന്നത് . കരിപ്പൂർ വിമാനത്താവളത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി. പ്രതികൾ എത്തിയെന്ന് കരുതുന്ന മെഡിക്കൽ കോളേജിലും തെളിവെടുപ്പ് നടത്തും


ALSO READ: Ramanattukara accident; പുറത്ത് വരുന്നത് ക്വട്ടേഷൻ ബന്ധങ്ങളും


രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നാലെ വൻ സ്വർണ്ണക്കടത്ത് സംഘത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നു. സ്വർണ്ണം കടത്തുന്നതിന്റെ വിവരങ്ങൾ കൈമാറാൻ സംഘം പ്രത്യേക വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതായി പൊലീസ്  കണ്ടെത്തിയിരുന്നു. ഒറ്റുകാരെ കണ്ടെത്താൻ സംവിധാനങ്ങൾ ക്രമീകരിച്ചിരുന്നതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.


ALSO READ: Ramanattukara Accident : സ്വർണം തട്ടിയെടുക്കാനെത്തിയത്തിന് പിന്നിൽ വൻ സംഘം ; പ്രത്യേക വാട്ട്സ്സ്ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു നീക്കങ്ങൾ


കള്ളക്കടത്തിലൂടെ കൊണ്ടുവരുന്ന സ്വർണ്ണം (Gold Smuggling) തട്ടിയെടുക്കാൻ ആറ് വാഹനങ്ങൾ ഇവർ ഉപയോഗിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ സംഘം എത്തുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് മാത്രമാണ് ഇതിന് വേണ്ടിയുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ് സജ്ജമാക്കിയത്.


ALSO READ: Ramanattukara Accident: അപകടത്തിൽ ദുരൂഹത സ്ഥിരീകരിച്ച് Police; സ്വർണ്ണക്കടത്ത് ഇടനിലക്കാരെന്ന് സൂചന


എന്നാൽ സംഘത്തിൽ ഉള്ളവർക്ക് തമ്മിൽ പരിചയമില്ലായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. വിവരങ്ങൾ പുറത്ത് പോകാതിരിക്കാനാണ് സംഘത്തിൽ തമ്മിൽ പരിചയമില്ലാത്തവരെ മാത്രം ഉൾപ്പെടുത്തുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിചേർത്തു. മാത്രമല്ല ഇത്തരം കേസുകളിലെല്ലാം ഈ രീതിയാണ് പിന്തുടരുന്നതെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.