Delhi Rape | ഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ പൊതുജനമധ്യത്തിൽ അപമാനിച്ചു; 11 പേർ അറസ്റ്റിൽ
അറസ്റ്റിലായവരിൽ ഒന്‍പത് പേര്‍ സ്ത്രീകളും രണ്ടുപേർ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമാണ്.
ന്യൂഡൽഹി: ഡൽഹിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ച കേസില്‍ 11 പേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ ഒന്‍പത് പേര്‍ സ്ത്രീകളും രണ്ടുപേർ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമാണ്. ബലാത്സംഗകേസില്‍ രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്.
നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. രണ്ട് ദിവസം മുമ്പാണ് ഡൽഹിയിലെ ഷഹ്ദ്രയിൽ പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്. ആൾക്കൂട്ടം യുവതിയുടെ മുഖത്ത് കരി ഓയിൽ പുരട്ടി, തല മൊട്ടയടിച്ച്, കഴുത്തിൽ ചെരുപ്പ് മാല അണിയിച്ചാണ് നഗര മധ്യത്തിലൂടെ പ്രദക്ഷിണം ചെയ്യിച്ചത്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് യുവതിയെ സ്ഥലത്ത് നിന്ന് കൊണ്ടുപോയി. ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. വ്യക്തിവൈരാഗ്യമാണ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.
പ്രദേശത്ത് മദ്യമാഫിയ്ക്ക് നേതൃത്വം നൽകുന്നയാളാണ് പീഡനക്കേസിലെ പ്രതി. ഇയാളുടെ മകൻ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം പെൺകുട്ടിയാണെന്ന് ആരോപിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എഫ്‌ഐആറിൽ രേഖപ്പെടുത്തിയ 11 പേരിൽ ഒമ്പത് പേരും സ്ത്രീകളാണെന്ന് അധികൃതർ വെളിപ്പെടുത്തി. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...