Rare Love Story: ചായ വില്പ്പനക്കാരിയും 4 കാമുകന്മാരും ചേര്‍ന്ന് അഞ്ചാമത്തെ കാമുകനെ കൊലപ്പെടുത്തി..!!
Rare Love Story: അഞ്ചാമത്തെ കാമുകനായി തന്നെയും അംഗീകരിക്കണം എന്നായി ത്രിപിത് ശർമ്മയുടെ അഭ്യർത്ഥന. വൃദ്ധന്‍റെ അഭ്യർത്ഥന നിരസിക്കപ്പെട്ടു എന്ന് മാത്രമല്ല, യുവതിയുടെ മുൻ കാമുകന്മാരെ ചൊടിപ്പിയ്ക്കുകയും ചെയ്തു.
Rare Love Story: പ്രണയകഥകള്‍ പലതും നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു പ്രണയകഥ ഒരുപക്ഷേ ആദ്യമാവാം... !!
ഈ വിചിത്രമായ പ്രണയകഥയിലെ നായിക വിധവയായ ഒരു ചായക്കടക്കാരിയാണ്. കാമുകന്മാര്‍ നാലുപേര്‍. നാലുപേരും പ്രായംചെന്നവര്‍..!! അപ്പോഴാണ് അഞ്ചാമതൊരാള്‍ രംഗത്തെത്തുന്നത്. ഇതോടെ പ്രണയകഥയില്‍ വന്നുചേര്‍ന്നു വന്‍ ട്വിസ്റ്റ്...!!
Also Read: Shraddha Murder Case: ശ്രദ്ധയെ കൊന്നതിൽ പശ്ചാത്താപമില്ല, തൂക്കിലേറ്റുന്നത് സ്വീകാര്യം, അഫ്താബിന്‍റെ വെളിപ്പെടുത്തലില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍
ബീഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം. വാര്‍ദ്ധക്യകാലത്തെ പ്രണയത്തിന് വിലയായി സ്വന്തം ജീവന്‍ തന്നെ നല്‍കേണ്ടി വന്നു ഈ വൃദ്ധന്..!! 30 വയസുള്ള വിധവയെയാണ് വൃദ്ധന്‍ പ്രണയിച്ചത്. എന്നാല്‍, യുവതിയെ ഇതിനോടകം പ്രണയിക്കുന്ന 4 കമുകന്മാര്‍ക്ക് അഞ്ചാമത്തെ ആളെ അത്ര പിടിച്ചില്ല, വിധവയും അവരുടെ പ്രായമായ നാല് കാമുകന്മാരും ചേര്‍ന്ന് അഞ്ചാമത്തെ കാമുകനെ കൊലപ്പെടുത്തി...!!
ഈ സംഭവം നടന്നിരിയ്ക്കുന്നത് ബീഹാറിലെ അസ്തവ പോലീസ് സ്റ്റേഷൻ പരിധിയിലെ ബൽവാപൂർ ഗ്രാമത്തിലാണ്. അവിടെ 30 വയസ്സുള്ള ഒരു വിധവ ചായക്കട നടത്തിയിരുന്നു. ആ സ്ത്രീ പ്രായം ചെന്ന 4 പുരുഷന്മാരെ പ്രണയിച്ചിരുന്നു. ഇതിനിടയിലാണ് 70 വയസുകാരനായ ത്രിപിത് ശർമ്മയുടെ കടന്നുവരവ്. ഇതാണ് പ്രണയകഥയില്‍ ട്വിസ്റ്റ് കൊണ്ടുവന്നത്. അഞ്ചാമത്തെ കാമുകനായി തന്നെയും അംഗീകരിക്കണം എന്നായി ത്രിപിത് ശർമ്മയുടെ അഭ്യർത്ഥന. വൃദ്ധന്‍റെ അഭ്യർത്ഥന നിരസിക്കപ്പെട്ടു എന്ന് മാത്രമല്ല, യുവതിയുടെ മുൻ കാമുകന്മാരെ ചൊടിപ്പിയ്ക്കുകയും ചെയ്തു.
ഇതോടെ, യുവതിയുമായി ചേര്‍ന്ന് നാല് കാമുകന്മാര്‍ ത്രിപിത് ശർമ്മയെ കൊല്ലാന്‍ പദ്ധതിയിട്ടു. ഒക്‌ടോബർ 19ന് യുവതിയും നാല് കാമുകന്മാരും ചേര്‍ന്ന് ശർമയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അവിടെവച്ച് ശർമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം പുതുതായി നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളിന്‍റെ വാട്ടർ ടാങ്കില്‍ ഉപേക്ഷിച്ചു. കൂടാതെ, തിരിച്ചറിയാനാകാത്ത വിധം മുഖം കല്ലുകൊണ്ട് ചതച്ചിരുന്നു.
അതേസമയം, സംഭവം നടന്ന ദിവസം തന്നെ ശർമ്മയുടെ മകൻ മിഥുകുമാർ അസ്തവാൻ പോലീസ് സ്റ്റേഷനിൽ പിതാവിനെ കാണ്മാനില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം ശര്‍മ്മയുടെ മൃതദേഹം കണ്ടെടുത്തു.
സംഭവം കൊലപാതകമായതിനാല്‍ പോലീസ് FIR രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ശർമ്മ പലപ്പോഴും ചായക്കടയിൽ എത്താറുണ്ട് എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. കൂടാതെ, ശര്‍മ്മയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. സംഭവം നടന്ന് ഒരു മാസത്തിനു ശേഷം ശര്‍മ്മയുടെ ഫോണ്‍ ഓണായി. ഫോണ്‍ നമ്പര്‍ നിരീക്ഷണത്തില്‍ ആയിരുന്നതിനാല്‍ ഫോണ്‍ ഓണയതെ പോലീസിന് സൂചന ലഭിച്ചു. യുവതിയിൽ നിന്ന് മൊബൈൽ കണ്ടെടുത്ത പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
പോലീസ് ചോദ്യം ചെയ്തപ്പോൾ കേസ് തെളിയുക മാത്രമല്ല, യുവതി നടത്തിയ കുറ്റസമ്മതം പോലീസിനെയും അമ്പരപ്പിച്ചു എന്നതാണ് വസ്തുത.
ഈ കേസില്‍ യുവതിയടക്കം അഞ്ച് പ്രതികൾ അറസ്റ്റിലായതായി പോലീസ് വ്യക്തമാക്കി. കൊലപാതകത്തില്‍ അഞ്ചുപേരും പങ്കാളികളാണ് എന്നും ഇവര്‍ കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...