കൊച്ചി: ഒന്നര വർഷമായി കാണാനില്ലതിരുന്ന യുവതിയെ താൻ കൊന്നുകുഴിച്ചു മൂടിയതാണെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ.  കൊച്ചി വൈപ്പിനിൽ നിന്നുമാണ് നാടിനെ നടുക്കിയ സംഭവം പുറത്തുവരുന്നത്.  ഭാര്യയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകുകയും ശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വ്യത്യസ്ത മൊഴി നൽകുകയും ചെയ്തപ്പോൾ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തുവന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബസിൽ ഇരുതലമൂരിയെ കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ


എടവനക്കാട് കൂട്ടുങ്കൽ ചിറ അരക്കപ്പറമ്പിൽ സജീവനാണ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്തത്.  ഇയാൾ തന്റെ ഭാര്യയായ രമ്യയെ കൊന്ന് വീട്ടുമുറ്റത്താണ് കുഴിച്ചുമൂടിയത്. സജീവനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകീട്ടോടെ അന്വേഷണ സംഘം സജീവൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി മുറ്റം കുഴിച്ചെടുത്ത അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചു. 


Also Read: ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം! 


ഭാര്യയിലുണ്ടായ സംശയമാണ് ഈ കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 2021 ഒക്ടോബർ 16 ന് പകൽ സമയമാണ് ഇയാൾ ഈ അരുംകൊല നടത്തിയത്. ഈ സമയത്ത് ഇവരുടെ രണ്ട് മക്കളും വീട്ടിൽ ഇല്ലായിരുന്നു. രമ്യയുടെ കഴുത്തിൽ കയർ കൊണ്ട്‌ മുറുക്കിയാണ് ഇയാൾ കൊന്നത്. ശേഷം മൃതദേശം രാത്രിയിൽ വീടിന്റെ മുറ്റത്ത് കുഴിച്ചു മൂടുകയായിരുന്നു. ശേഷം ഒന്നും സംഭവിക്കാത്തപോലെ ഇയാൾ പണിക്ക് പോകുകയും ചെയ്തു. അമ്മ ബംഗളൂരുവിൽ പഠിക്കാൻ പോയെന്നും അതുവഴി ഗൾഫിൽ പോയെന്നും പിനീട് മറ്റാരുടെകൂടി ഇളിച്ചോടിപ്പോയെന്നുമാണ് ഇയാൾ മക്കളോടും ബന്ധുക്കളോടും പറഞ്ഞു വിശ്വസിപ്പിച്ചത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.