Crime News: ബെംഗളൂരുവിൽ 7 വയസ്സുകാരിയെ പീഡിപ്പിച്ച റിട്ട. എസ്ഐ അറസ്റ്റിൽ
കുട്ടി തന്നെയാണ് വീട്ടുകാരോട് കാര്യങ്ങൾ അറിയിച്ചത്. ചോദിക്കാൻ ചെന്ന കുട്ടിയുടെ പിതാവിനെ പ്രതിയുടെ മകൻ ഭീഷണിപ്പെടുത്തി
ബെംഗളൂരു: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച റിട്ട. എസ്ഐ അറസ്റ്റിൽ. 74കാരനായ റിട്ട. എസ്ഐയുടെ കെട്ടിടത്തിൽ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്നു കുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. താഴെ വീണ കളിപ്പാട്ടം എടുക്കാനായി കുട്ടി താഴേക്ക് പോയപ്പോഴാണ് സംഭവം. താഴേക്ക് പോയ കുട്ടി ഏറെ നേരമായിട്ടും തിരിച്ചുവരാതിരിന്നപ്പോൾ അന്വേഷണം ആരംഭിച്ചു. ഇതിനിടെ കുട്ടി കരഞ്ഞുകൊണ്ടു തിരിച്ചെത്തി സംഭവിച്ച കാര്യങ്ങൾ വീട്ടുകാരോട് പറയുകയായിരുന്നു.
സംഭവം അറിഞ്ഞ കുട്ടിയുടെ അച്ഛൻ താഴത്തെ നിലയിലെത്തി ബഹളമുണ്ടാക്കി. ഈ സമയം പോലീസ് ഉദ്യോഗസ്ഥനായ പ്രതിയുടെ മകൻ ഇയാളെ ഭീഷണിപ്പെടുത്തി. സംഭവം പുറത്തുപറയാതെ വീടൊഴിയണമെന്നും ആവശ്യമായ പണം തരാമെന്നും ഇല്ലെങ്കിൽ ഗുണ്ടകളെ അയയ്ക്കുമെന്നുമായിരുന്നു ഭീഷണി. എന്നാൽ കുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകി. ഇവരെ ഭീഷണിപ്പെടുത്തിയ മകനെതിരെയും കേസെടുത്തിട്ടുണ്ട്. എട്ടു ദിവസം മുൻപാണ് ഇവർ ഇവിടേക്ക് താമസിക്കാനെത്തിയത്.
Financial Fraud Case: കോടികളുടെ സാമ്പത്തികത്തട്ടിപ്പ്; മലയാളി യുവാവും യുവതിയും ബെംഗളൂരുവിൽ അറസ്റ്റിൽ
ബെംഗളൂരു: മദ്യ വ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തുകൊണ്ട് ഹൈദരാബാദിൽ നിന്നുള്ള വ്യാപാരിയിൽ നിന്നും 65 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മലയാളി യുവാവും യുവതിയും അറസ്റ്റിൽ. ബിസിനസ് എക്സ്ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ഉടമയും തൃശൂർ അത്താണി സ്വദേശിയുമായ സുബീഷ് പി.വാസു, ശിൽപ ബാബു എന്നിരാണ് അറസ്റ്റിലായത്.
എൻഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയുടെ (ആർഎൽജെപി) കർണാടക അധ്യക്ഷ കൂടിയാണ് അറസ്റ്റിലായ ശിൽപ. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ ബെംഗളൂരു പോലീസിനു കൈമാറുകയായിരുന്നു. ഇരുവരും മാറത്തഹള്ളിയിൽ ഒരുമിച്ചായിരുന്നു താമസം. വ്യാപാരിയായ കെ.ആർ.കമലേഷ് കഴിഞ്ഞ വർഷമാണ് ഇവർക്ക് പണം കൈമാറിയത്. ഒരു വർഷം കാത്തിരുന്നിട്ടും വ്യാപാരം തുടങ്ങുകയോ പണം തിരിച്ചുകൊടുക്കുകയോ ചെയ്യാതിരുന്നതിനെ തുടർന്ന് ഇദ്ദേഹം പോലീസിൽ പരാതി നൽകുകയായിരുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപകരെ ഇവർ ആകർഷിച്ചിരുന്നത്. കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ബെംഗളൂരുവിലെ മറ്റു പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. സംഭവത്തെ തുടർന്ന് ശിൽപയെ പാർട്ടി സസ്‌പെൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...