തിരുവനന്തപുരം : ആർജെ രാജേഷ് വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക്  ജീവപര്യന്തം.മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നീ പ്രതികൾക്കാണ് ജീവപര്യന്തം തടവ്. ഇരുവരും രണ്ട് ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. തിരുവനന്തപുരം ഒന്നാം ക്ലാസം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വധ ശിക്ഷക്ക് പുതിയ മാർഗരേഖ വന്നതിനാലാണ് കേസിൽ അതില്ലാത്തതെന്ന് കോടതി വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിലെ പ്രതികളായ മുഹമ്മദ് സാലിഹ്,അപ്പുണ്ണി എന്നിവർ കുറ്റക്കാരാണെന്ന് നേരത്തെ തന്നെ കോടതി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കയറൽ, മാരകമായി മുറിവേല്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ കേസിലെ 4 മുതൽ 12 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.2018  മാർച്ച് 27-ന് പുലർച്ചെ 2.30നു മടവൂർ ജംക്‌ഷനിലെ റിക്കോർഡിങ് സ്റ്റുഡിയോയിൽ വെച്ചാണ് രാജേഷ് കൊല്ലപ്പെട്ടത്.


കേസിൽ ക്വട്ടേഷൻ കൊടുത്ത ഒന്നാം പ്രതി അബ്ദുൾ സത്താർ ഖത്തറിൽ ജയിലിൽ കഴിയുകയാണ്. ഇയാളെ ഖത്തറിലെ ശിക്ഷ തീരുമ്പോഴേക്കും ഇന്ത്യയിലെത്തിച്ച് പ്രത്യേക വിചാരണ ചെയ്യും.രാജേഷ് മുൻപ് ഖത്തറിൽ ജോലി ചെയ്യുമ്പോൾ സത്താറിൻറെ ഭാര്യയുമായി അടുപ്പത്തിലാവുകയും ഇതിലുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 


സത്താറിൻറെ സുഹൃത്തും ജിം ട്രെയിനറുമായ സാലിഹിനു (അലിഭായി) അഭിലാഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി. ഇയാൾ കേരളത്തിലത്തി കൂട്ടാളികളുമായി ചേർന്നാണു കൃത്യം നടത്തിയത്. പ്രധാന പ്രതികളില്‍ മിക്കവരെയും കിട്ടിയിരുന്നെങ്കിലും കേസിലെ പ്രധാന പ്രതിയായ കായംകുളം സ്വദേശിയായ കളത്തിൽ അപ്പുണ്ണിയും, സത്താറും മാത്രം പൊലീസിനു പിടികൊടുത്തിരുന്നില്ല. ഇവരെ പിന്നീടാണ് പോലീസ് പിടികൂടിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.