RJ Rajesh Murder Verdict: ആർജെ രാജേഷ് വധം; ഭാര്യയുമായുള്ള ബന്ധം തീർക്കാൻ കൊടുത്ത ക്വട്ടേഷൻ, വിധി ബുധനാഴ്ച
കേസിൽ രണ്ടാം പ്രതി അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി കായംകുളം അപ്പുണ്ണി എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്
തിരുവനന്തപുരം: ആർജെ രാജേഷ് വധത്തിൽ വിധി ബുധനാഴ്ച പ്രഖ്യാപിക്കും. കേസിൽ രണ്ടും മൂന്നും പ്രതികൾ കുറ്റക്കാരെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. മടവൂർ സ്വദേശി റേഡിയോ ജോക്കി രാജേഷ് കുമാർ (34) 2018 മാർച്ച് 27-ന് പുലർച്ചെ 2.30നു മടവൂർ ജംക്‌ഷനിലെ റിക്കോർഡിങ് സ്റ്റുഡിയോയിലാണു കൊല്ലപ്പെട്ടത്. ആകെ 12 പ്രതികളുണ്ടായിരുന്ന കേസിൽ നാല് മുതൽ 12 വരെയുള്ള പ്രതികളെ തെളിവിന്റെ അഭാവത്തിൽ വിട്ടയച്ചു.
കേസിൽ രണ്ടാം പ്രതി അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി കായംകുളം അപ്പുണ്ണി എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയായിരിക്കും കേസിൽ വിധി പ്രഖ്യാപിക്കുന്നത്. കേസിൽ ക്വട്ടേഷൻ കൊടുത്ത ഒന്നാം പ്രതി അബ്ദുൾ സത്താർ ഖത്തറിൽ ജയിലിൽ കഴിയുകയാണ്. അവിടെത്തെ ശിക്ഷ തീരുന്ന മുറയ്ക്ക് ഇന്ത്യയിലെത്തിച്ച് പ്രത്യേക വിചാരണ ചെയ്യും.
Also Read: Crime News; കണ്ണൂരിൽ പോലീസുകാരെ ക്ലബിൽ പൂട്ടിയിട്ട് മർദിച്ചു; 4 പേർക്ക് പരിക്ക്
കേസിൻറെ പ്രാഥമിക അന്വേഷണത്തിൽ തന്നെ പിന്നിൽ ക്വട്ടേഷൻ ആണെന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിൽ അബ്ദുൽ സത്താർ എന്നയാൾ നൽകിയ ക്വട്ടേഷൻ അനുസരിച്ചുള്ള കൊലപാതകമാണിതെന്നു പൊലീസ് കണ്ടെത്തി. രാജേഷ് മുൻപ് ഖത്തറിൽ ജോലി ചെയ്യുമ്പോൾ സത്താറിൻറെ ഭാര്യയുമായി അടുപ്പത്തിലാവുകയും ഇതിലുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സത്താറിൻറെ സുഹൃത്തും ജിം ട്രെയിനറുമായ സാലിഹിനു (അലിഭായി) അഭിലാഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി. ഇയാൾ കേരളത്തിലത്തി കൂട്ടാളികളുമായി ചേർന്നാണു കൃത്യം നടത്തിയത്. പ്രധാന പ്രതികളില്‍ മിക്കവരെയും കിട്ടിയിരുന്നെങ്കിലും കേസിലെ പ്രധാന പ്രതിയായ കായംകുളം സ്വദേശിയായ കളത്തിൽ അപ്പുണ്ണിയും, സത്താറും മാത്രം പൊലീസിനു പിടികൊടുത്തിരുന്നില്ല. ഇവരെ പിന്നീടാണ് പോലീസ് പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...