)
കണ്ണൂർ: പോലീസ് പെട്രോളിങ്ങിനിടെ എസ് ഐയെയും പൊലീസുകാരെയും ക്ലബിൽ പൂട്ടിയിട്ട് മർദിച്ചതായി റിപ്പോർട്ട്. കണ്ണൂർ ടൗൺ എസ്ഐ സിഎച്ച് നസീബ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് അത്താഴക്കുന്നിൽ ഏഴുപേരടങ്ങുന്ന മദ്യപ സംഘം ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ അത്താഴക്കുന്നിലെ ക്ലബിൽ കുറച്ചുപേർ മദ്യപിക്കുന്നത് കണ്ട് പരിശോധിക്കാൻ കയറിയപ്പോഴാണ് ആക്രമണമെന്നാണ് പോലീസുകാർ പറയുന്നത്.
ക്ലബ്ബിൽ മദ്യപാനം തടഞ്ഞ പോലീസുകാരുമായി മദ്യപ സംഘം തർക്കിക്കുകയും വാക്കേറ്റത്തിലാകുകയും തുടർന്ന് ഇവരെ പുറത്തുനിന്നും മുറി പൂട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. മുറിയുടെ അകത്തുണ്ടായിരുന്ന ഏഴുപേർ ചേർന്നാണ് പൊലീസുകാരെ മർദിച്ചത്. പോലീസുകാർ മൊത്തം നാലുപേരാണ് ഉണ്ടായിരുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി മൂന്നുപേരെയും പിടികൂടിയിരുന്നു.
ഇതിൽ നാലുപേർ ഓടിരക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ നടക്കുകയാണ്. സംഭവത്തിൽ അഭയ്, അഖിലേഷ്, വള്ളുവക്കണ്ടി അൻസീർ എന്നിവരാണ് അറസ്റ്റിലായത്. ഒപ്പം ക്ലബിനകത്തുനിന്നും മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിൽ എസ്ഐ സി എച്ച് നസീബിന് തോളെല്ലിന് പരിക്കേറ്റിട്ടുണ്ട്. ഒപ്പം സിവിൽ പോലീസ് ഓഫീസറായ അനീഷിനും പരിക്കേറ്റു. ഇവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.