ലഖ്നൗ: ഉത്തർപ്രദേശിലെ കമലാനഗറിലെ മണപ്പുറം ​ഗോൾഡ് ഫൈനാൻസിൽ (Manappuram gold finance) നിന്ന് പട്ടാപ്പകല്‍ 19 കിലോ സ്വര്‍ണം കവര്‍ന്നു. കവര്‍ച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട അഞ്ചംഗസംഘത്തിലെ രണ്ടുപേരെ പോലീസ് ഏറ്റുമുട്ടലില്‍ (Police encounter) വധിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജീവനക്കാരെ ബന്ദിയാക്കിയാണ് അഞ്ചംഗസംഘം 9.5 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും അഞ്ച് ലക്ഷം രൂപയും കവര്‍ന്നത്. ഇവരില്‍നിന്ന് അഞ്ച് കോടി രൂപയുടെ സ്വര്‍ണം കണ്ടെടുത്തതായി പോലീസ് അറിയിച്ചു.


ALSO READ: Online Fraud : UAE എംബസിയുടെ പേരിൽ മുൻ മന്ത്രി AK ബാലന്റെ മകന്റെ ഭാര്യയിൽ നിന്നും പണം തട്ടാൻ ശ്രമം


ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കമലാനഗറിലെ സ്ഥാപനത്തില്‍ കവര്‍ച്ച (Robbery) നടന്നത്. സ്ഥാപനത്തിലേക്ക് ഇരച്ചെത്തിയ അഞ്ചംഗസംഘം ജീവനക്കാരെ ബന്ദിയാക്കിയ ശേഷമാണ് സ്വര്‍ണം കവര്‍ന്നത്. മുഖം മറയ്ക്കുന്ന വിധത്തിൽ മാസ്കും തൊപ്പികളും ധരിച്ചെത്തിയ സംഘം ഏകദേശം 25 മിനിറ്റ് കൊണ്ട് സ്വര്‍ണം മുഴുവന്‍ കൈക്കലാക്കി. ഈ സമയം ഇടപാടുകാരാരും സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ല.


സ്വര്‍ണവുമായി കവര്‍ച്ചാസംഘം സ്ഥാപനത്തിന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചത്. പ്രതികള്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ള വഴികളിലെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് പരിശോധന ആരംഭിച്ചു. സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷം കമലാനഗറില്‍നിന്ന് 17 കിലോമീറ്റര്‍ അകലെവെച്ച് കവര്‍ച്ചാസംഘത്തെ പൊലീസ് കണ്ടെത്തി. 


ALSO READ: Karipur Gold Smuggling Case: അർജുൻ ആയങ്കിയുടെ ഭാര്യ അമലക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കസ്റ്റംസ്


പോലീസ് പിടികൂടാന്‍ ശ്രമിച്ചതോടെ കവര്‍ച്ചാസംഘം പോലീസിന് നേരേ വെടിയുതിര്‍ത്തു. ഇതോടെ പോലീസും തിരിച്ചടിച്ചു. വെടിവെപ്പില്‍ രണ്ടുപേര്‍ പരിക്കേറ്റ് വീണു. മൂന്നുപേര്‍ രക്ഷപ്പെടുകയും ചെയ്തു. മനീഷ് പാണ്ഡെ, നിര്‍ദോഷ് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍തന്നെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് എസ്.എന്‍. മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇരുവരും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 


പ്രതികളില്‍ (Accused) നിന്ന് അഞ്ച് കോടി രൂപയുടെ സ്വര്‍ണം കണ്ടെടുത്തതായാണ് പോലീസ് നല്‍കുന്നവിവരം. നാടന്‍ തോക്കുകളും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട മൂന്ന് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ആഗ്ര എ.ഡി.ജി. രാജീവ് കൃഷ്ണ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.