കോഴിക്കോട്:  മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ ബാപ്പയും മക്കളും എന്ന പേരിൽ അറിയപ്പെടുന്ന മോഷണസംഘം വീണ്ടും പിടിയിലായി.  ഇവരിൽ നിന്നും മലാപ്പറമ്പിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തുനിന്നും കാണാതായ മൊബൈൽ ഫോണുകളടക്കം 20 ഫോണുകളും കത്തിയും മോഷ്ടിച്ച ബൈക്കും കണ്ടെടുത്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കൊച്ചിയിലേക്ക് വൻ ലഹരിക്കടത്ത്; 25 ലക്ഷം രൂപയുടെ എംഡിഎംഎ പോലീസ് പിടികൂടി


ചക്കുംകടവ് സ്വദേശി ഫസലുദ്ദീൻ മക്കളായ മുഹമ്മദ് ഷിഹാൽ, ഫാസിൽ എന്നിവരും കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫ്, മാത്തോട്ടം സ്വദേശി അൻഷിദ് എന്നിവരെയാണ്  പി[ഒലീസ് അറസ്റ്റു ചെയ്തത്.  ഇവരിൽ തായിഫും ഷിഹാലും നല്ലളം സ്റ്റേഷനിലെ ബൈക്ക് മോഷണ കേസിൽ അറസ്റ്റിലാകുകയും മേയ് ആറിന്  ജാമ്യത്തിലിറങ്ങിയതുമായിരുന്നു. മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽ ആനശ്ശേരി കാവ് പരിസരത്തു നിന്നും  30 പവൻ സ്വർണം മോഷണം പോയ അന്നുതന്നെ ഇവർ കസബ സ്റ്റേഷൻ പരിധിയിൽ നിന്നും മൊബൈൽഫോൺ മോഷണം നടത്തിയിരുന്നു. തുടർന്ന്  രാത്രിയിൽ നഗരത്തിൽ കറങ്ങുന്ന ഈ സംഘത്തെ പോലീസ് പിന്തുടരുകയും. ഇതിൽ മൊബൈൽഫോൺ മോഷ്ടിച്ച പതിനാലുകാരനെ ഇന്നലെ അറസ്റ്റുചെയ്യുകയുമായിരുന്നു.


Also Read: Shani Vakri: ശനി വക്രി സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!


മെഡിക്കൽ കോളേജ് സിഐ ബെന്നി ലാലുവും സിറ്റി ക്രൈം സ്ക്വാഡിലെ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, സി.കെ.സുജിത്ത് എന്നിവർ ചേർന്നാണ് ഈ അഞ്ചംഗ സംഘത്തെ പിടികൂടിയത്. മെഡിക്കൽ കോളജിനു സമീപത്തെ ലോഡ്ജിലെ 401ാം നമ്പർ മുറിയിൽ ഇവർ അടുത്ത മോഷണം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ഇവർക്ക് പിടിവീഴുന്നത്.  ഇവർക്കെതിരെ മോഷണ ആസൂത്രണത്തിനുള്ള ഐപിസി 402ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.


കോവിഡ് ബാധിച്ചു മരിച്ച അധ്യാപികയ്ക്ക് മൂല്യനിർണയത്തിൽ പങ്കെടുക്കാത്തതിന് നോട്ടീസ്!


കോവിഡ് ബാധിച്ചു കഴിഞ്ഞ വർഷം മരിച്ച അധ്യാപികയ്ക്ക് ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യ നിർണയത്തിൽ പങ്കെടുക്കാത്തതിന് കാരണം കാണിക്കൽ നോട്ടീസ്. കാസർകോട് പരവനടുക്കം ഗവ.എച്ച്എസ്എസിലെ ഹിന്ദി അധ്യാപികയായിരുന്ന വി.വി.രഞ്ജിനി കുമാരിക്കാണ് മരിച്ച് 7 മാസം കഴിഞ്ഞു നടന്ന പരീക്ഷയുടെ മൂല്യ നിർണയത്തിൽ പങ്കെടുത്തില്ലെന്ന  പേരിൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം നോട്ടീസ് അയച്ചിരിക്കുന്നത്.


Also Read:  Sun Transit 2023: ജൂൺ 14 വരെ സൂര്യ കൃപയാൽ ഈ രാശിക്കാർ മിന്നിത്തിളങ്ങും, നിങ്ങളും ഉണ്ടോ


കഴിഞ്ഞ ആഗസ്റ്റിലാണ് കോവിഡ് ചികിത്സയ്ക്കിടെ  രഞ്ജിനി വിട പറഞ്ഞത്.  ഇത് കൂടാതെ തസ്തിക നഷ്ടപ്പെട്ടതിന്റെ പേരിൽ മൂല്യ നിർണയം ആരംഭിക്കും മുൻപേ സർവീസിൽ നിന്നും പിരിച്ചുവിട്ട ജൂനിയർ ഇംഗ്ലിഷ് അധ്യാപകർക്കും കാരണം കാണിക്കൽ നോട്ടീസ്  അയച്ചിട്ടുണ്ട്.  ഇവരെ കഴിഞ്ഞ മാർച്ച് 31നു തന്നെ പിരിച്ചുവിട്ടിരുന്നു.  ശേഷം ഇവരെ മൂല്യനിർണയ ജോലികളിൽ നിന്നും ഒഴിവാക്കിയതായി സർക്കുലർ ഇറക്കിയ പരീക്ഷാ വിഭാഗം തന്നെയാണ് ഇപ്പോൾ ഇവർക്ക് മുല്യ നിർണയത്തിൽ പങ്കെടുത്തില്ല എന്ന പേരിൽ നോട്ടീസ് അയച്ചിരിക്കുന്നത്. അതുപോലെ നോട്ടീസ് ലഭിച്ചവരിൽ മാർച്ചിൽ വിരമിച്ചവരും ഡപ്യൂട്ടേഷനിൽ മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമുണ്ട്. വകുപ്പ് നടപടിയിൽ ഇത്തരം അബദ്ധങ്ങൾ ഏറെയാണെന്നും എത്ര നിരുത്തരവാദിത്തപരമായാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും പ്രതിപക്ഷ അധ്യാപക സംഘടനകളായ എച്ച്എസ്എസ്ടിഎയും എഎച്ച് എസ്ടിഎയും വ്യക്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.