Crime: വീടിന്റെ കതകിന് തീയിട്ട് കവർച്ച; 5 പവൻ സ്വർണാഭാരണങ്ങളും 10,000 രൂപയും മോഷണം പോയി
Trivandrum Robbery: കല്ലറ മീതൂർ പാലാഴിയിൽ ഗിരീഷിന്റെ വീട്ടിലാണ് മോഷണം.
തിരുവനന്തപുരം : വീടിന്റെ കതകിന് തീയിട്ട് കവർച്ച. അഞ്ച് പവൻ സ്വർണാഭാരണങ്ങളും പതിനായിരം രൂപയും മറ്റ് സാധനങ്ങളും മോഷണം പോയി. കല്ലറ മീതൂർ പാലാഴിയിൽ ഗിരീഷിന്റെ വീട്ടിൽ നിന്നാണ് പണവും സ്വർണാഭരണങ്ങളും നഷ്ടമായത്.
പൂജാ അവധിയായതിനാൽ വീട്ടുകാർ ശനിയാഴ്ച വിനോദയാത്രക്ക് പോയിരുന്നു. തിങ്കളാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ അടുക്കള വശത്തെ വാതിൽ തീകത്തിച്ച് പൊളിച്ച ശേഷമാണ് മോഷ്ടക്കൾ അകത്ത് കടന്നിരിക്കുന്നത്.
ALSO READ: പോലീസ് ചമ്മഞ്ഞ് കവർച്ച; മലപ്പുറത്ത് ഒരാൾ പിടിയിൽ
കിടപ്പു മുറിയിലെ അലമാര പൊളിച്ചാണ് സ്വർണ്ണവും പണവും കവർന്നത്. കുടുംബം പാങ്ങോട് പോലീസിൽ പരാതി നൽകി. സി.ഐ. ഷാനിഫിന്റെ നേതൃത്വത്തിലുള്ള യാലീസ് സംഘവും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.