കണ്ണൂർ: കണ്ണൂരിൽ കവർച്ചാസംഘത്തിൻ്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. ചാലാട് സ്വദേശി കെവി കിഷോറിൻ്റെ വീട്ടിലാണ് കവർച്ചാ സംഘം എത്തിയത്. കിഷോർ, ഭാര്യ ലിനി, മകൻ അഖിൽ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. വീട്ടിൽ മോഷണത്തിനെത്തിയ കവർച്ചാ സംഘത്തെ ചെറുക്കുന്നതിനിടെയാണ് ഇവർക്ക് പരിക്കേറ്റത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ലിനിയുടെ  മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞപ്പോഴായിരുന്നു ആക്രമം. രണ്ട് പേരടങ്ങിയ മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഇവരുടെ വീടിന് സമീപത്തുള്ള വീട്ടിലും കവർച്ചാ ശ്രമമുണ്ടായി. കണ്ണൂർ ടൗൺ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


നെടുമങ്ങാട് ഇരിഞ്ചയം സിവിൽ സപ്ലൈസ് ഔട്ട്ലെറ്റിലെ മോഷണം; മണിക്കൂറുകൾക്കകം പ്രതികളെ പൊക്കി പോലീസ്


ഇരിഞ്ചിയം സിവിൽ സപ്ലൈസ് ഔട്ട്ലെറ്റിലെ ഷട്ടർ കുത്തി പൊളിച്ച് 18000 രൂപയും വസ്തുക്കളും കവരുകയും ഷോപ്പിലെ സിസിടിവികളും കമ്പ്യൂട്ടറുകളും നശിപ്പിക്കുകയും ചെയ്ത പ്രതികളെ പിടികൂടി. മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. കേസിലെ പ്രതികളെ തിരുവനന്തപുരം റൂറൽ  എസ്പി കിരൺ നാരായണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും നെടുമങ്ങാട് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.


മോഷണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ എസ്പിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് രാജൻ, അനന്ദു തങ്കപ്പൻ, സജിത്ത് സജി, അച്ചു ശശി എന്നിവർ പിടിയിലായത്. സമീപ ദിവസങ്ങളിൽ  നിരവധി മോഷണങ്ങൾ നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും നടന്നിട്ടുണ്ട്. 


നെടുമങ്ങാട് സബ് ഇൻസ്പെക്ടർ ധന്യ. കെഎസ്, എസ്ഐ രവീന്ദ്രൻ, എസ്ഐ സുരേഷ് കുമാർ, എസ് സി പി ഒ ബിജു, ശ്രീജിത്ത്‌, പ്രത്യേക അന്വഷണ സംഘത്തിലെ എസ്ഐ ഷിബു, സജു, എസ് സി പി ഒമാരായ സതികുമാർ, ഉമേഷ്‌ ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.