തിരുവനന്തപുരം: ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായി റിപ്പോർട്ട്.  മോഷണത്തിൽ 50 പവന്‍ സ്വര്‍ണാഭരണങ്ങളും നാലര ലക്ഷം രൂപയും നഷ്ടമായതായിട്ടാണ് പരാതി. വലിയകുന്ന് സ്വദേശിയും ഡെന്റല്‍ സര്‍ജനായ ഡോ. അരുണ്‍ ശ്രീനിവാസിന്റെ വീട്ടിലാണ് മോഷണം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Aslo Read: അഭിമന്യു വധക്കേസിന്‍റെ വിചാരണ തുടങ്ങാൻ ഇരിക്കെ കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകള്‍ കാണാനില്ല


കഴിഞ്ഞ ദിവസം ബന്ധുവിന്റെ മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ അരുണും കുടുംബവും വര്‍ക്കലയില്‍ പോയതിനിടയിലയിരുന്നു മോഷണം. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി രാത്രി തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട അരുൺ വീടിനകം പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ ലോക്കര്‍ തകര്‍ത്ത നിലയിൽ കണ്ടെത്തിയത്. വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  സംഭവത്തിൽ സമീപത്തെ സിസിടിവികള്‍ പരിശോധിച്ചുവരികയാണ്.


Also Read: ശിവരാത്രിയോടെ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും, തൊട്ടതെല്ലാം പൊന്നാകും!


കഞ്ചാവ് കേസിൽ ജാമ്യത്തിൽ വിട്ട പ്രതിയുടെ മരണം കൊലപാതകം; ഒരാൾ അറസ്റ്റിൽ!


കഞ്ചാവ് കേസിൽ ജാമ്യത്തിൽ വിട്ടയച്ച പ്രതി ആശുപത്രിയിൽ വെച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്.  സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. പ്രതിയുടെ ബന്ധു കുഞ്ചത്തൂർ കണ്വതീർഥയിലെ അബ്ദുൾ റഷീദിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. 


Also Read: ധനനശക്തി യോഗം നൽകും സമ്പത്ത്, ഐശ്വര്യം, ഭാഗ്യം ഒപ്പം ആകസ്മിക ധനനേട്ടവും!


മീഞ്ച പതംഗളയിലെ മൊയ്തീൻ ആരിഫായിരുന്നു തിങ്കളാഴ്ച മംഗളൂരുവിലെ ആസ്പത്രിയിൽ മരിച്ചത്. മർദനം കാരണമുള്ള ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.  സ്റ്റേഷൻ ജാമ്യം ലഭിച്ച മൊയ്തീൻ ആരിഫിനെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് അബ്ദുൾ റഷീദാണ് കൂട്ടിക്കൊണ്ടുപോയത്.  മൊയ്തീൻ ആരിഫിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ചുള്ള ബന്ധുക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിളവുന്നത്.  കേസിൽ ഇനിയും പ്രതികളുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.


മൊയ്തീൻ ആരിഫിനെ കഞ്ചാവ് കടത്തിയതിന് ഞായറാഴ്ച രാത്രിയാണ്‌ പോലീസ് അറസ്റ്റു ചെയ്തത്. വീട്ടിലെത്തിയ ആരിഫ് മൊയ്തീനെ ഛർദിയെത്തുടർന്ന് തിങ്കളാഴ്ച രാവിലെ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  അവിടന്ന് നില വഷളായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്