Mahashivarathri 2024: ശിവരാത്രിയോടെ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും, തൊട്ടതെല്ലാം പൊന്നാകും!

Mahashivrathri 2024: ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിമാറുകയും അതിലൂടെ ഗ്രഹങ്ങളുടെ സംയോജനം നടക്കുകയും ചെയ്യും എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഇത്തവണ മഹാശിവരാത്രി ദിനത്തില്‍ ശുക്രനും ബുധനും രാശി മാറാന്‍ പോകുകയാണ്.

Written by - Ajitha Kumari | Last Updated : Mar 7, 2024, 12:19 PM IST
  • മഹാശിവരാത്രി ദിനത്തില്‍ ശുക്രനും ബുധനും രാശി മാറാന്‍ പോകുകയാണ്
  • ഈ ദിവസം ശുക്രന്‍ കുംഭം രാശിയിലും ബുധന്‍ മീന രാശിയിലും പ്രവേശിക്കും
  • ഈ സംക്രമം കുംഭം രാശിയില്‍ ശുക്രന്‍, സൂര്യന്‍, ശനി എന്നീ ഗ്രഹങ്ങളുടെ സംയോജനവും ഉണ്ടാകും
Mahashivarathri 2024: ശിവരാത്രിയോടെ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും, തൊട്ടതെല്ലാം പൊന്നാകും!

Shivrathri 2024: ഈ ദിവസം ശുക്രന്‍ കുംഭം രാശിയിലും ബുധന്‍ മീന രാശിയിലും പ്രവേശിക്കും. ഈ സംക്രമം കുംഭം രാശിയില്‍ ശുക്രന്‍, സൂര്യന്‍, ശനി എന്നീ ഗ്രഹങ്ങളുടെ സംയോജനവും ഉണ്ടാകും.

ഇതിനിടയിൽ മീന രാശിയില്‍ രാഹു, ബുധന്‍ എന്നിവയുടെ സംയോഗവും നടക്കും.  ഇത്തരമൊരു സാഹചര്യത്തില്‍ മഹാശിവരാത്രിക്ക് ശേഷം 5 രാശിക്കാര്‍ക്ക് ജീവിതത്തില്‍ വമ്പൻ മാറ്റങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. ഇവര്‍ക്ക് തൊഴില്‍പരമായും കുടുംബപരമായ കാര്യങ്ങളിലും വളരെയധികം നേട്ടങ്ങള്‍ ലഭിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുക്ര-ബുധ സംക്രമത്തോടെ നേട്ടം ലഭിക്കാൻ പോകുന്നതെന്ന് നമുക്ക് അറിയാം... 

Also Read: ധനനശക്തി യോഗം നൽകും സമ്പത്ത്, ഐശ്വര്യം, ഭാഗ്യം ഒപ്പം ആകസ്മിക ധനനേട്ടവും!

 

ഇടവം (Taurus):  മഹാശിവരാത്രി ദിനത്തില്‍ ഇടവം രാശിക്കാരുടെ പത്ത് പതിനൊന്ന് ഭാവങ്ങളില്‍ ശുക്രനും ബുധനും രാശി മാറും.  ശുക്രനും ബുധനും ചേരുന്നത് ഇടവം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി അടിപൊളിയാക്കും. ഈ സമയത്ത് നിങ്ങളുടെ ബാങ്ക് ബാലന്‍സ് മുമ്പത്തേതിനേക്കാള്‍ വർധിക്കും. കരിയറില്‍ നല്ല അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഈ സമയം നല്ല വരുമാന അവസരങ്ങള്‍ കൈവരും.

മിഥുനം (Gemini): മഹാശിവരാത്രി ദിനത്തില്‍ ശുക്രനും ബുധനും മിഥുന രാശിക്കാരുടെ ഒന്‍പതും പത്തും ഭാവത്തിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്. ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും. ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് സാധ്യത. ജീവിതത്തില്‍ പുരോഗതി, ജോലിയില്‍ മാറ്റം, മികച്ച ജോലിക്കുള്ള അവസരം എന്നിവ  ലഭിച്ചേക്കാം. 

Also Read: വ്യാഴ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് മിന്നി തിളങ്ങും, നിങ്ങളും ഉണ്ടോ?

തുലാം (Libra): ഇത്തവണത്തെ മഹാ ശിവരാത്രിയില്‍ ശുക്ര-ബുധ സംഗമം തുലാം രാശിക്കാർക്ക് നൽകും കിടിലം നേട്ടങ്ങൾ. ഇവർക്ക് വിദ്യാഭ്യാസ കാര്യങ്ങളിലും ജോലിയിലും വിജയം നല്‍കും. ഈ സമയം നിങ്ങളുടെ പ്രണയ ജീവിതത്തിനും നല്ലതായിരിക്കും. ഈ കാലയളവില്‍ സന്താനഭാഗ്യം ആഗ്രഹിക്കുന്ന രാശിക്കാര്‍ക്ക് ലഭിക്കും, എതിരാളികളെ പരാജയപ്പെടുത്താനാകും, തര്‍ക്കം നടക്കുന്നുണ്ടെങ്കില്‍ അതിൽ  വിജയിക്കും.

വൃശ്ചികം (Scorpio): മഹാശിവരാത്രി ദിനത്തില്‍ വൃശ്ചിക രാശിക്കാര്‍ക്ക് ശുക്ര-ബുധ രാശിമാറ്റത്താൽ കിടിലം നേട്ടങ്ങൾ നൽകും. ഈ സമയം കുടുംബത്തിൽ നിന്നും നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ സമ്പത്ത് നേടും. വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാക്കും. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും. ഈ സമയം നിങ്ങൾക്ക് ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നേട്ടങ്ങളും പിന്തുണയും ലഭിക്കും. 

Also Read: 12 വർഷത്തിനു ശേഷം ഇടവത്തിൽ ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

 

കുംഭം (Aquarius): മഹാശിവരാത്രി ദിനത്തില്‍ ശുക്രന്‍ കുംഭ രാശിയില്‍ സംക്രമിക്കും. ഈ സമയത്ത് ശുക്രനും ബുധനും ഈ രാശിയുടെ ഒന്നും രണ്ടും ഭാവത്തിലായിരിക്കും. ശുക്രന്റെയും ബുധന്റെയും ഈ മാറ്റം നിങ്ങളുടെ പ്രണയ ജീവിതത്തിൽ അടിപൊളി മാറ്റങ്ങൾ കൊണ്ടുവരും. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും, കുടുംബത്തിന്റെ പിന്തുണയും സഹകരണവും ലഭിക്കും, നിക്ഷേപങ്ങളിലും സമ്പത്തിലും വര്‍ദ്ധനവ്, സംസാരശേഷിയും പെരുമാറ്റ നൈപുണ്യവും കൊണ്ട് വിജയം കൈവരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News